Categories
Interview

“കല എനിക്ക് പോരാട്ടമാണ് , മരണഭയവുമില്ല” ഫർഹാൻ ഹമീദ് മനസ്സ് തുറക്കുന്നു

ഇന്ത്യയുടെ വടക്കേയറ്റത്തെ സ്വർഗഭൂമിയായ കശ്മീരിൽ വിടരുംമുമ്പേ കൊഴിഞ്ഞുപോയ ഒരു പെൺപൂവിനുവേണ്ടിയാണ് കഴിഞ്ഞ നാളുകളിൽ ഒരു നാടൊന്നാകെ തേങ്ങിയത്.

രാജ്യത്തി​​​​​​ന്റെ കവിളിലെ കണ്ണുനീർത്തുള്ളിയായിമാറിയ ആ എട്ടു വയസ്സുകാരിക്ക് നീതിയുറപ്പിക്കുന്നതിനായി തെരുവിലിറങ്ങിയും സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യയൊന്നാകെ പ്രതിഷേധ മറിയിച്ചെത്തി.

ബസിൽ ആക്രമിക്കപ്പെടുന്ന നിർഭയയും പിച്ചി ചീന്തപ്പെട്ട സൗമ്യയുമെല്ലാം നമ്മുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകളിലെ കഥാപാത്രങ്ങൾ മാത്രമായി. എന്നാൽ ഭരണകൂട ഭീകരതയ്ക്കെതിരെ പൗരത്വ നിയമഭേതഗതിയ്ക്കെതിരെ, ഇപ്പോൾ അലതല്ലുന്ന ലക്ഷ്ദ്വീപ് വിഷയത്തിനെതിരെയും തന്റെ കലയിലൂടെ പ്രതിഷേധം തീർക്കുകയാണ് 27 കാരൻ ഫർഹാൻ ഹമീദ്.

ഈഫൽ ടവർ, പലസ്തീൻ, കർഷക പ്രതിഷേധം, കോവിഡ്, ലോക്ക് ഡൗൺ തുടങ്ങി നിരവധി സാമൂഹിക പ്രശ്നങ്ങളിൽ ആണ് തന്റെ ശബ്ദം തന്റെ കലയിലൂടെ രേഖപ്പെടുത്തുന്നത്.

മിനിയേച്ചർ വണ്ടർലാഡിൽ ലോകം കണ്ടെത്തുന്നത്തുന്ന ഫർഹാൻ കോഴിക്കോട് തൊട്ടിൽപ്പാലത്തിനടുത്തെ ദേവർകോവിൽ സ്വദേശിയാണ്. ഖത്തറിൽ മോഷന്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ഫർഹാന്റെ ചിന്തകൾ എന്നും രാഷ്ട്രീയ ഭീകരതയ്ക്കെതിരെ ഒരു പ്രതിഷേധ ആയുധമായി കലയെ ഉപയോഗിക്കുകയെന്നതാണ്.

തന്റെ ചിന്തകൾ ഒരിക്കലും തന്നെ മാത്രം ബാധിക്കുന്നതല്ല, മറിച്ച് ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ആശങ്കയാണ് താൻ കലയിലൂടെ പ്രകടിപ്പിക്കുന്നത്. ഇവിടെയാണ് ഫർഹാൻ എന്ന പൗരന്റെ രാജ്യ സ്നേഹം കാണാൻ കഴിയുന്നത്.

പെന്‍സില്‍ കാർവിങ്ങും കാലിഗ്രഫിയുമെല്ലാം തന്റെ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും സമൂഹത്തിൽ എത്തിക്കാനുള്ള ആയുധമാക്കി മാറ്റിയ ഫർഹാൻ ഹമീദ് ട്രൂ വിഷൻ ന്യൂസിന് നൽകിയ അഭിമുഖം വായിക്കാം…….

ഫർഹാനെ കുറിച്ച്?

പേര് : ഫർഹാൻ ഹമീദ്, നാട് ദേവർകോവിൽ . എൽ പി, യു പി ദേവർകോവിൽ കെ വി കെ എം എം യു പി സ്കൂൾ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വട്ടോളി, ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കുറ്റ്യാടി എന്നിവടങ്ങിൽ ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി പഠനം പൂർത്തിയാക്കി. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും ബാംഗ്ലൂരിൽ മള്‍ട്ടിമീഡിയയില്‍ ബിരുദാനന്തര ബിരുദവും നേടി.

ഗ്രാഫിക് ഡിസൈനർ ആണ് ഞാൻ.എന്നാൽ ഗ്രാഫിക് ഡിസൈനർ എന്നതിൽ കവിഞ്ഞ് മോഷൻ ഗ്രാഫിക്സ് കൂടി കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോൾ ഖത്തറിൽ ഒരു അഡ്വവർടൈസിങ് ഏജൻസിയിൽ മോഷൻ ഗ്രാഫിക്ഡസൈനറായാണ് ജോലി ചെയ്യുന്നത്.

പെൻസിൽ കാർവിങ്ങിലും കാലിഗ്രഫിയിലും എങ്ങനെയെത്തി?

പെൻസിൽ കാർവിങ്ങിനെക്കാൾ മുന്നെ ഞാൻ ചെറിയ രീതിയിൽ വരയ്ക്കാറുണ്ടായിരുന്നു. ഗ്രാഫിക് ഡിസൈനിങ് ഫീൽഡ് ഒരു ആർട്ട്‌ ഫോമിന്റെ ഡിജിറ്റൽ വേർഷൻ ആണല്ലോ.അതുകൊണ്ട് ആദ്യമെ വരകളും കാര്യങ്ങളും ഉണ്ടായിരുന്നു.

പ്ലസ്ടു വരെ ഒരു പ്രൈസ് പോലും വരച്ചിട്ട് കിട്ടാത്ത ഒരാളാണ് ഞാൻ. (ഒരു ചിരിയോടെ ആയിരുന്നു ഉത്തരം )അത്‌ കൊണ്ടാവും ആവശ്യത്തിന് വരയ്ക്കും എന്നല്ലാതെ കൂടുതൽ ഒന്നും ചെയ്തിട്ടില്ല. കാരണം നോക്കി വരയ്ക്കുക എന്നല്ലാതെ ഒരു ഐഡിയ ഉണ്ടായിരുന്നില്ല. മാത്രമല്ല കാര്യമായി പഠിക്കാനും പോയിട്ടില്ല. വീക്കെൻഡ് ക്ലാസുകൾ ആണ് മിക്കവാറും അറ്റന്റ് ചെയ്യാറ്.

താൽപ്പര്യം ഉള്ളപ്പോ ചെയ്യും അതായിരുന്നു കൂടുതലും. ഇഷ്ടം ഉള്ളത് ചെയ്യാനുള്ള ത്വര ഉണ്ടായിരുന്നു അങ്ങനെ ആദ്യമായി ഇഷ്ടം തോന്നിയത് കാലിഗ്രഫിയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഉള്ള ഒരുപാട് പേരുടെ വർക്കുകൾ കണ്ടിട്ടാണ് കാലിഗ്രഫിയിലേക്ക് നീങ്ങുന്നത്. ആദ്യം ലെറ്ററിങ് ചെയ്യാറുണ്ടായിരുന്നു, (കാലിഗ്രഫിയുടെ മറ്റൊരു ഫോം-ലെറ്റേഴ്സ് വേറെ തരത്തിൽ ക്രീയേറ്റ് ചെയ്യുക).

കലയോട് കൂടി ചേർന്നത് എപ്പോൾ മുതലാണ്?

ബാംഗ്ലൂരിൽ പി ജി പഠിക്കുന്നകാലത്താണ് കുറച്ച് കൂടി എക്സ്പ്ലോർ ചെയ്യാൻ തുടങ്ങിയത്. ആ സമയത്ത് ഞാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി. പിന്നെ പലരുമായി കോൺടാക്ട് വന്നു. കാലിഗ്രഫി, ടൈപ്പോഗ്രഫി ഫോമിൽ ആയിരുന്നു അന്ന് പോയികൊണ്ടിരുന്നത്.

അതിനോട് താല്പര്യം ഉള്ള പലരെയും ഫോളോ ചെയ്യാൻ തുടങ്ങി. ചില വർക്കുകൾ ഇൻസ്പെയർ ആവാൻ തുടങ്ങി. അതിൽ കൂടെ ചെയ്ത ഒരു വർക്കാണ് റേപ്പ് കേസ് റിലേറ്റഡ് ആയി ഒരു വാർത്ത കണ്ടപ്പോൾ “കൊല്ലണം ” എന്ന ആശയത്തിൽ ഒന്ന് ചെയ്തു. റേപ്പ് ചെയ്ത ശേഷമുള്ള ആ തീവ്രതയായിരുന്നു കാണിക്കാൻ ശ്രമിച്ചത്. അങ്ങനെയാണ് ആർട്ട്‌ ഫോമിലൂടെ സമൂഹത്തിലേക്ക് നമ്മുടെ പ്രതിഷേധം രേഖപ്പെടുത്താമെന്ന രീതിയിൽ ചിന്തിച്ചു തുടങ്ങിയത്.

പിന്നീട് “മരണം ” എന്ന ആശയത്തിൽ കാലുകൾ കൂട്ടിക്കെട്ടിയ തരത്തിൽ ചെയ്തിട്ടുണ്ടായിരുന്നു. അപ്പോഴാണ് ആശയങ്ങളിലേക്ക് തിരിയുന്നത്. ചിലതൊക്കെ സോഷ്യൽ ഇഷ്യൂസ് ആവും… ചിലത് നമ്മളെ സ്വാധീനിക്കുന്ന വാക്കുകൾ ആവാം… മരണം ഒരു കോമാളിയാണ് ഇതൊക്കെ എന്നെ ഏറെ സ്വാധീനിച്ചതാണ്.

ഇടയ്ക്കൊക്കെ കുത്തിവരാകളായും ഫോട്ടോഗ്രഫിയിലൂടെയും സമയം ചിലവഴിച്ചിട്ടുണ്ട്. കാരണം ആർട്ട്‌ അല്ലെങ്കിൽ കല അതൊരു റിലീഫ് ആണ്. എന്തൊരു പ്രശ്നത്തിൽ നിൽക്കുമ്പോഴും നമ്മൾ ഇഷ്ടപ്പെടുന്ന ഒരു കാര്യം ചെയ്യുകയെന്നത് എപ്പളും ഒരു റിലീഫ് തന്നെയാണ്.

പെൻസിൽ കാർവിങ്ങിലേക്ക് എങ്ങനെ എത്തി?

ഒരു ആക്‌സിഡന്റിനെ തുടർന്ന് വീട്ടിൽ ഇരിക്കുന്ന സമയത്താണ് പെൻസിൽ കാർവിങ് തുടങ്ങുന്നത്. ഒരുവിധം ഒട്ടുമിക്ക പെൻസിലിലും ചെയ്തിട്ടുണ്ട്. മിക്കതും തുടക്കത്തിൽ പൊട്ടിപോവുകയാണ് ഉണ്ടായത്.

സാധാരണ ആയി ഉപയോഗിക്കുന്ന പേന കത്തി മോഡൽ ബ്ലേഡ്, പെൻസിൽ ഇതായിരുന്നു തുടക്കത്തിലെ ആയുധം.രണ്ട് മൂന്ന് ദിവസത്തെ പരിശ്രമത്തിന് ഉടുവിലാണ് എന്തെങ്കിലും ഒന്ന് ചെയ്യാൻ സാധിച്ചത്. അങ്ങനെയാണ് “ഐ ലവ് മൈ ഇന്ത്യ “എന്നത് ചെയ്തുന്നതും.

കലാകാരൻമാരുടെ ശബ്ധമാണ് ആർട്ട്‌ അല്ലെങ്കിൽ കല… അത്തരത്തിൽ ശബ്ദമുയർത്തിയപ്പോൾ നെഗറ്റീവ് ആയി എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?

ആർട്ട്‌ ഒരു പ്രൊട്ടസ്ററ് ആണ് ആർട്ട്‌ ഫോമിൽ നമ്മുടെ ഒരു ശബ്ദം ഉയർത്തണം എന്നത് എനിക്ക് വ്യക്തത കിട്ടിയത് ഒരു കാലിഗ്രഫി ആർട്ടിസ്റ്റ് വഴിയാണ്. കരീംഗ്രഫി എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം ഒരുപാട് വിഷയങ്ങളിൽ കാലിഗ്രഫി ഉപയോഗിച്ച് പ്രതികരിച്ചിട്ടുണ്ട്.അതാണ്‌ ശെരിക്കും എന്നെ ഇൻസ്പെയർ ചെയ്തത്.

അദ്ദേഹം ഖത്തറിൽ ആണെന്ന് അറിയാമായിരുന്നു. എനിക്ക് ഒരു അവസരം ഖത്തറിലേക്ക് കിട്ടിയതോടെ അദ്ദേഹത്തെ മീറ്റ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ കീഴിൽ കാലിഗ്രഫി പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതൊക്കെ ആർട്ടിൽ കൂടെ ലഭിച്ച വലിയ ഒരു ഭാഗ്യം ആണ്.

നമ്മളും സമൂഹത്തൂടൊപ്പം പങ്കാളികൾ ആവുന്നു എന്നതാണ് ഈ പ്രതിഷേധങ്ങളിലൂടെ ഉദ്ദേശിച്ചത്. സി എ എ വിഷയത്തിൽ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ടതായിരുന്നു ആസാദിയെന്നത്. അങ്ങനെയാണ് സി എ എ യെക്കതിരെ എന്റെ അഭിപ്രായം ആസാദിയിലൂടെ രേഖപ്പെടുത്തിയത്.

അത്‌ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് വഴി “your going to get azaadhi soon” എന്ന തരത്തിൽ ഒക്കെ കമന്റ്‌ വന്നിട്ടുണ്ട്. അതൊന്നും എന്നെ ബാധിച്ചില്ല. എന്തായാലും ജനിച്ചാൽ മരിക്കും. നിലപാടുകൾക്ക് നേരെ പ്രശ്നങ്ങൾ ഉണ്ടാവും. ആശയപരമായി പറഞ്ഞതിനെ കായികപരമായി നേരിടുക എന്ന തരത്തിൽ പോവുകയാണെങ്കിൽ യോജിക്കാൻ സാധിക്കില്ല. നമുക്ക് പറ്റുന്നത് ചെയ്യുക അതാണ് വേണ്ടത്.

തമാശ ഫിലിമിന്റെ വർക്ക്‌?

തമാശയുടെ വർക്ക്‌ വിനയ്ഫോർട്ട്‌ ഉൾപ്പെടെ അതിലെ ആക്ടർസ് ഒക്കെ ഷെയർ ചെയ്തിരുന്നു.തമാശയുടെ 25 th ഡേ സെലിബ്രേഷനിൽ ഒക്കെ ഇത് ഉപയോഗിച്ചിരുന്നു… അതൊക്കെ വലിയ ഹാപ്പിനെസ്സ് ആണ്. നമ്മൾ ചെയ്ത ഒന്ന് ആളുകൾക്ക് ഇഷ്ടപ്പെടുക അതാണ്‌ എപ്പളും ഹാപ്പിനെസ്സ് നൽകുക.

പെൻസിൽ ആയി ഉപയോഗിക്കുമ്പോൾ വ്യത്യാസം ഉണ്ട്.അതായത് വലിയ ഒരു പോസ്റ്റർ ക്രീയേറ്റ് ചെയ്യുന്നതും ഒരു പെൻസിലിൽ മിനിമലായിട്ട് വലിയ ഒരു ആശയം പ്രകടിപ്പിക്കുന്നതും തന്നെയാണ് ഇതിന്റെ വലിയ വ്യത്യാസം.

ചിന്തകൾ , ആശയങ്ങൾ എന്നിവ എങ്ങനെ ഉള്ളതായിരുന്നു?

നമ്മൾ എപ്പളും മിനിമൽ ആയി ചിന്തിക്കണം. മിനിൽ ആയി ചിന്തിച്ചിട്ട് വലിയ ഒരു ആശയം ജനങ്ങളിൽ എത്തിക്കണം അതാണ്‌ പെൻസിൽ കാർവിങ്ങിലെ ഏറ്റവും വലിയ ചാലഞ്ച് എന്നത്. പൊട്ടിപോകുക എന്നത് റിസ്ക് ഉള്ള എലമെന്റ് ആണ്.

അതുകൊണ്ട് ക്ഷമ എന്നത് തീർച്ചയായും ഉണ്ടാവണം. അവസാനത്തോട് അടുക്കുമ്പോൾ പൊട്ടിപോകും വീണ്ടും ഇരുന്ന് ചെയ്യും അതൊക്കെ ഇതിന്റെ ഭാഗം ആണ്. ദേഷ്യവും സങ്കടവും ഒക്കെ തോന്നുമെങ്കിലും റിസൾട്ട്‌ പോസറ്റീവ് ആയാൽ കിട്ടുന്ന സന്തോഷം പറയാൻ സാധിക്കില്ല.

100% തീർക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അത്‌ നടത്താൻ പറ്റും. ഒന്നിന് ഇറങ്ങി പുറപ്പെട്ടാൽ അത്‌ നടത്തും എന്ന വാശി ഉണ്ടെങ്കിൽ ആർട്ടിസ്റ്റ് എന്ന നിലയിൽ അത്‌ എത്രെയോ നല്ലതാണ്.

ഒരു ശബ്ദം അല്ലാതെ ഒരു കലയെന്ന നിലയില്‍  ഇതിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത്?

ഞാൻ ചെയ്യുന്നത് സമൂഹത്തിലേക്ക് ഉള്ള ശബ്ദം ആയിരുന്നു.എന്നാൽ ഒരു ആർട്ട്‌ ഫോം എന്ന നിലയിൽ ഒരു ഡ്രീം ആയിരുന്നു രണ്ട് ഹാർട്ട്‌ ലോക്ക് ആയുള്ള വർക്ക്‌ ചെയ്യണമെന്നത്.

നല്ല റിസ്ക് ആയിരുന്നു ചെയ്യാൻ. അത്‌ ചെയ്തതാണ് ഏറ്റവും വലിയ സന്തോഷം. കാരണം തുടക്കം മുതൽ ആഗ്രഹിച്ച ഒന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ഫിനിഷ് ആയത്. ഒരു പ്രത്യേക രീതിയിൽ വലിയ സംഭവം ആയിട്ടാണ് ആളുകൾ ഇതിനെ കാണുന്നത്. എന്നാൽ ആർക്കും പ്രാക്ടീസ് ചെയ്താൽ ചെയ്യാൻ പറ്റുന്നത് ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഇന്ത്യൻ ബുക്ക്‌ റെക്കോർഡ് പോലെ എന്തെങ്കിലും തരത്തിലുള്ള അവാർഡുകൾക്ക് അപേക്ഷ ചെയ്തിട്ടുണ്ടോ?

ഇല്ലില്ല അവാർഡുകൾക്ക് ഒന്നും കൊടുത്തിട്ടില്ല. ആഗ്രഹിച്ചിട്ടില്ല എന്ന് പറയുന്നില്ല. ആഗ്രഹം ഉണ്ട്, പക്ഷെ എന്റെ ആഗ്രഹങ്ങൾ എപ്പോഴും വലുതാണ്. ചെറുത് ഞാൻ ആഗ്രഹിക്കാറില്ല. കുന്നോളം ചിന്തിച്ചാലെ കുന്നിക്കുരുവോളം കിട്ടുവെന്ന പോളിസിക്കാരൻ ആണ് ഞാൻ.

എന്റെ ആഗ്രഹങ്ങൾ കേട്ടാൽ എന്നെ ചിലപ്പോ കളിയാക്കും പക്ഷെ ഞാൻ അങ്ങനെയെ ആഗ്രഹിക്കൂ. അതാണ്‌ ഇഷ്ടവും ലക്ഷ്യവും. എ പി ജെ യുടെ വാക്കുകൾ പോലെ നമ്മുടെ ഉറക്കം കെടുത്തുന്നത് ആയിരിക്കണം നമ്മുടെ സ്വപ്നങ്ങൾ എന്നത്. ഇവിടെ എനിക്ക് സ്വപ്നം ഒന്നുമില്ല.ഒരുപാട് ഇനിയും മാറാൻ ഉണ്ട്.

ഞാൻ ഒരു imperfect artist ആണ്. അങ്ങനെ ഒരു imperfect art ൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. അവാർഡിന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. അപ്ലൈ ചെയ്യാൻ ഉള്ള സ്റ്റെപ് അറിയാം പക്ഷെ ചെയിതിട്ടില്ല.ഞാൻ ആഗ്രഹിക്കുവാണേൽ ഗിന്നസ് ബുക്കിൽ കേറാൻ ആണ് ആഗ്രഹിക്കുള്ളൂ.

ഖത്തറിൽ കുറച്ച് കൂടി സാധ്യതയുണ്ട്. മൈക്രോ ആർട്ട്‌ അതികം ആരും ഇവിടെ കൈവെച്ചിട്ടില്ല. അതിനാൽ കുറച്ചുകൂടി പോപ്പുലർ ആക്കി എക്സിബിഷൻ നടത്താൻ ഒക്കെ ചിന്തിക്കുന്നുണ്ട്. അവാർഡിൽ കവിഞ്ഞിട്ട് എനിക്ക് സാറ്റിസ്‌ഫാക്ഷൻ കിട്ടുന്ന തരത്തിൽ കൊണ്ട് പോവാൻ ആർട്ട്‌ ആയി നിലനിർത്താൻ തന്നെയാണ് ആഗ്രഹം.

സാമൂഹിക പ്രശ്നങ്ങളിൽ ആണ് പൊതുവേ തന്റെ ആർട്ട് ഉപയോഗിക്കാറുള്ളത് എന്ന് പറഞ്ഞു.എങ്കിലും ഒരു കല എന്ന രീതിയിൽ ഏതെങ്കിലും സബ്ജക്ടുകൾ മാത്രം കേന്ദ്രീകരിച്ചിട്ടുണ്ടോ? ചെയ്യാൻ മുൻകൂട്ടി അജണ്ട ചെയ്തു വെച്ച ഏതെങ്കിലും വർക്ക് ഉണ്ടോ?

ഇവിടെ (ഖത്തര്‍ ) കുറേ ബിൽഡിംഗ്‌ ഉണ്ട്,ആർട്ട്‌ ബേസിൽ പെൻസിലിൽ ചെയ്ത് എടുക്കാൻ പറ്റുന്ന കുറേ ഷെയ്പ്പുകൾ ഉണ്ട്. അതുപോലത്തെ ചെയ്യാൻ ആഗ്രഹം ഉണ്ട്. അങ്ങനെ ഒരു വിഷയത്തിൽ ശ്രദ്ധിച്ചിട്ടില്ല. എന്ത് വിഷയം ആയിരിക്കണം എന്ന് ധാരണ ഉണ്ട്.

ഇവിടുത്തെ കൾച്ചറൽ ആയിട്ടുള്ള കുറച്ച് കാര്യങ്ങൾ ചെയ്യാൻ വിചാരിക്കുന്നുണ്ട്, പക്ഷെ എത്രത്തോളം പ്രവർത്തികമാകും എന്ന് അറിയില്ല. ഇത് വേറെ ഒരു രാജ്യം ആണ് അതിന്റെ ബുദ്ധിമുട്ട് ഉണ്ടാവും. ആർട്ടിനെ സപ്പോർട്ട് ചെയ്യുന്ന ഇടമാണ് എന്തായാലും ശ്രമിക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: His voice is recorded in his art on a number of social issues, including the Eiffel Tower, Palestine, the peasant protests, the Kovid, and the lockdown.

NEWS ROUND UP