പ്രഷര്‍കുക്കര്‍ ഉപയോഗിച്ച്‌ ചാരായവാറ്റ്,അറസ്റ്റ്

Loading...

വൈക്കം: അടുക്കളയില്‍ പ്രഷര്‍കുക്കര്‍ ഉപയോഗിച്ച്‌ ചാരായവാറ്റ് നടത്തിയ വീട്ടുകാരന്‍ അറസ്റ്റില്‍. ഉദയനാപുരം ഇരുമ്ബൂഴിക്കരയിലാണ് സംഭവം. ദാസന്‍(55) എന്നയാളെയാണ് എക്‌സൈസ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇയാളുടെ വീട്ടിലെ അടുക്കളയില്‍ നിന്നും ഒരു ലിറ്റര്‍ ചാരായവും, 15 ലിറ്റര്‍ കോടയും, വാറ്റിന് ഉപയോഗിച്ച ട്യൂബ് ഘടിപ്പിച്ച പ്രഷര്‍ കുക്കര്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അറസ്റ്റ് ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നിട് റിമാന്‍ഡ് ചെയ്തു. വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം മജുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.കെ അനില്‍കുമാര്‍, കെ.വി ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.രതീഷ്‌കുമാര്‍, എസ്.ശ്യാംകുമാര്‍, എന്‍.എസ് സനല്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം