വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത യുവാക്കള്‍അറസ്റ്റില്‍

Loading...

കൊച്ചി: പെരുമ്ബാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ പുറത്തിറങ്ങിയ യുവാക്കളുടെ വാഹനം തടഞ്ഞ പൊലീസുകാര്‍ക്ക് നേരെ യുവാക്കളുടെ അസഭ്യവര്‍ഷവും മര്‍ദ്ദനവും. പെരുമ്ബാവൂര്‍ ചെമ്ബറക്കിയിലാണ് സംഭവം. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങിയ യുവാക്കളെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പൊലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ യുവാക്കളെ തടിയിട്ടപ്പറമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ പുറത്ത് കറങ്ങി നടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം