Categories
Kannur

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍ : അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് നടന്ന വാഹനാപകടത്തിലാണ് യുവാവ് മരിച്ചത്.

മൂന്നുനിരത്ത് സ്വദേശി റമീസാണ് മരിച്ചത്. ഇയാളുടെ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു.

കാറിന്റെ മധ്യഭാഗത്തായാണ് ബെെക്ക് ഇടിച്ചുകയറിയത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു.

റമീസിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്താണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇയാളും ഉണ്ടായിരുന്നു.

പൊലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. പരിസരത്തുള്ള ആളിന്റെ വാഹനം തന്നെയാണ് റമീസിനെ ഇടിച്ചതെന്നും വിവരം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Arjun Ayanki's friend dies in road accident

NEWS ROUND UP