കുളിര്‍മ്മയേകാന്‍ അരിപ്പാറ വെള്ളച്ചാട്ടം

Loading...

കോഴിക്കോടിന്റെ മലയോര പ്രദേശമായ തിരുവമ്പാടിക്ക് തൊട്ടടുത്ത് പ്രകൃതി സൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനം കവര്‍ന്നുകൊണ്ടിരിക്കുന്ന  മനോഹരമായ വെള്ളച്ചാട്ടമാണ് അരിപ്പാറ വെള്ളച്ചാട്ടം. തുഷാരഗിരി, അരിപ്പാറ എന്നീ വെള്ളച്ചാട്ടങ്ങള്‍ യഥാക്രമം കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്നു. 

പതിമൂന്നു വര്‍ഷം മുന്‍പാണ് അരിപ്പാറ ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചത്. ഇരുവഴഞ്ഞിപുഴയുടെ ഭാഗമായ ഇവിടേക്ക് സാഹസീകത കൊതിച്ചും സഞ്ചാരികള്‍ എത്താറുണ്ട്. മനസ്സിനു കുളിര്‍മ്മയേകുന്ന അന്തരീക്ഷമാണ് അരിപ്പാറയിലേത്. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് പ്രവേശന സമയം. 10 രൂപയാണ് ടിക്കറ്റ് നിരക്ക്.

കോഴിക്കോട് നിന്ന് 46 കിമീ സഞ്ചരിക്കണം അരിപ്പാറയിലെത്താന്‍. താമരശ്ശേരി വഴിയും കുന്ദമംഗലം-മുക്കം വഴിയും തിരുവമ്പാടിയിലെത്തിച്ചേരാം. അവിടെനിന്ന് പുല്ലൂരാംപാറ-ആനക്കാംപൊയില്‍ വഴി അരിപ്പാറയിലെത്തിച്ചേരാം.

Loading...