ഇതാണ് കണ്ണും മൂക്കും ഇല്ലാത്ത ആരാധന;മിണ്ടാപ്രാണിയോട് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത

ലോകകപ്പ് ആവേശത്തിന് അതിരില്ലെന്ന് പറയുമ്പോഴും അതിരു കടന്ന ഒരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കളിഭ്രാന്ത് മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്. അതിന് എന്തിന് മിണ്ടാപ്രാണികളെ ഇരയാക്കണമെന്ന ചോദ്യം അവിടെ നില്‍ക്കുന്നുണ്ടെങ്കിലും മനുഷ്യന്‍ എപ്പോഴും മനുഷ്യന്‍ തന്നെ!

എതിര്‍ടീമിനെ ബഹുമാനിക്കാനാണ് ഫുട്‌ബോളില്‍ ആദ്യം പഠിക്കേണ്ട പാഠം. എന്നാല്‍ ബഹുമാനിച്ചില്ലെങ്കിലും ഉപദ്രവിക്കാന്‍ പാടുണ്ടോ? സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനത്തിനിരയാകുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. അര്‍ജന്റീന ജെഴ്‌സി ഇട്ട ഒരു ആരാധകന്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായം ധരിപ്പിച്ച ഒരു പട്ടിയോട് ചെയ്യുന്ന കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയാണ് വീഡിയോ.

പട്ടിയുമായി ആദ്യം കളിക്കുന്ന ഈ അര്‍ജന്റീന ആരാധകന്‍ പെട്ടെന്ന് പട്ടിയെ തൂക്കിയെടുത്ത് എറിയുന്നതാണ് വീഡിയോ. വീഡിയോ പങ്കുവെച്ച് നിരവധിയാളുകളാണ് ഇതിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. നിനക്ക് കളിക്കാന്‍ അറിയില്ലേഡാ എന്ന് ചോദിച്ചാണ് പട്ടിയെ ഇയാള്‍ തൂക്കിയെടുത്ത് എറിയുന്നത്. മലക്കം മറിഞ്ഞ് പട്ടി ചെന്ന് വെള്ളത്തിലേക്കാണ് വീണത്. എങ്കിലും യജമാനസ്‌നേഹം കാണിച്ച് വാലാട്ടി പട്ടി തിരിച്ച് കയറുമ്പോഴും പോയി കളി പഠിച്ച് വാ എന്ന് ഈ ആരാധകന്‍ ആക്രോശിക്കുന്നതും കേള്‍ക്കാം.

ഇതാണ് കേരളത്തിലെ #അർജെന്റിനഫാൻസ്‌…!! ത്ഫൂ… 😐😏😷ആ പാവം മിണ്ടാപ്രാണി എന്ത് പിഴച്ചു വെറുതെ അല്ലടാ നിന്റെയൊക്കെ ടീം കപ്പില്ലാതെ നടക്കുന്നത് 😤😤കുറച്ച് 💩 വാരി തിന്നൂടെ നിങ്ങൾക്ക് 😏😏 #ചെറ്റകൾ

Posted by Shamsu Valiyath on Tuesday, 12 June 2018

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം