നിങ്ങൾ നേഴ്സ് ആണോ ? മാലിയിയിലേക്ക് പറക്കൂ ; സൗജന്യ യാത്രയും ഭക്ഷണവും താമസവും ഒപ്പം ഒരു ലക്ഷത്തോളം ശബളവും

Loading...

നിങ്ങൾ നേഴ്സ് ആണോ ? മാലിയിയിലേക്ക് പറക്കൂ ; സൗജന്യ യാത്രയും ഭക്ഷണവും താമസവും ഒപ്പം ഒരു ലക്ഷത്തോളം ശബളവും. കേരള സർക്കാറിന്റെ നോർക്കയാണ് ഈ സൗജന്യ റിക്യൂട്ട്മെന്റിന് നേതൃത്വം നൽകുന്നത്.

മാലിയിലെ മൾട്ടി സ്പെഷാലിറ്റി ടെർഷ്യറി കെയർ ആശുപത്രി ആയ ട്രീ ടോപ്‌  ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ എന്നീ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിച്ചു.

ആദ്യമായാണ് നോർക്കറൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ട്രീ ടോപ്‌ ആശുപത്രിയുമായി നോർക്കാ റൂട്ട്സ് കരാറിൽ ഒപ്പുവെച്ചു. ബിരുദം ഡിപ്ലോമ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള നഴ്സുമാരെയും മെഡിക്കൽ ടെക്നീഷ്യന്മാരെ യുമാണ് തെരഞ്ഞെടുക്കുന്നത് 22 നും 30 നും ഇടയിൽ പ്രായമുള്ള വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

മിഡ് വൈഫ് തസ്തികയക്ക് രണ്ടു വർഷത്തെ ലേബർ റൂം പ്രവർത്തി പരിചയമുള്ള വനിതാ നഴ്സുമാർക്ക് അവസരം. നേഴ്സുമാർക്ക് പ്രതിമാസ അടിസ്ഥാനശമ്പളം ആയിരം യുഎസ് ഡോളറും (ഏകദേശം 70,000 രൂപ ) ടെക്നീഷ്യൻ മാർക്ക് ആയിരം യുഎസ് ഡോളർ മുതൽ 12,000 യുഎസ് ഡോളർ വരെയും (ഏകദേശം 70,000 രൂപ മുതൽ 80,000 രൂപ) വരെ ലഭിക്കും.

താമസം , ഡ്യൂട്ടി സമയത്ത് ഉള്ള ഒരു നേരത്തെ ഭക്ഷണം, ട്രാൻസ്പോർട്ടേഷൻ ,വിസ, വിമാനടിക്കറ്റ് ,മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം [email protected] വിലാസത്തിൽ അയക്കണം. വിവരങ്ങൾ www.norkaroots.org വെബ്സൈറ്റിലും ടോൾ ഫ്രീ നമ്പർ ആയ 1 8 0 0 4 2 5 3 9 3 9 ഇന്ത്യയിൽനിന്ന് 0 0 9 1 8 8 0 2 0 1 2 3 4 5 വിദേശത്തുനിന്ന് മിസ്ഡ് കോൾ സേവനം ലഭിക്കും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 23

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം