Categories
headlines

പോണ്ടിച്ചേരി യൂനിവേഴ്സിറ്റിക്കു കീഴില്‍ ഡിഗ്രി-ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പോണ്ടിച്ചേരി:  പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ ഡിഗ്രി-ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജേണലിസം, ഫാഷന്‍ ടെക്നോളജി എന്നിവയില്‍ മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിയും ടൂറിസം, റേഡിയോഗ്രഫി എന്നിവയില്‍ ഒരുവര്‍ഷത്തെ ഡിപ്ലോമക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

പ്ലസ്ടു അല്ലെങ്കില്‍ തുല്യയോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോം https://bit.ly/3gVXIxu എന്ന ലിങ്കിലും മാഹി കേന്ദ്രത്തിലും ലഭ്യമാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അപേക്ഷ സെന്റര്‍ ഹെഡ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെന്റര്‍, സെമിത്തേരി റോഡ്, മാഹി, 673310 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യാം.

തപാലില്‍ അയക്കുന്നവര്‍ അപേക്ഷഫോമിനൊപ്പം സ്വന്തം വിലാസമെഴുതി 60 രൂപയുടെ സറ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കവറും ഫിനാന്‍സ് ഓഫീസര്‍, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി (പേയബിള്‍ അറ്റ് മാഹി) എന്ന വിലാസത്തില്‍ അപേക്ഷാഫോം ഫീസായ നൂറുരൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: സെപ്തംബര്‍ 30. വിവരങ്ങള്‍ക്ക് : 9207982622, 04902332622.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP