ആന്തൂര്‍ മോഡല്‍ നാദാപുരത്തെ പ്രചരണം പൊളിയുന്നു; വിലപ്പെട്ട രേഖ ട്രൂവിഷന്‍ ന്യൂസിന്

Loading...

നാദാപുരം: നാദാപുരത്തെ വികലാംഗന്റെ ഉടമസ്ഥതയിൽ, കോടികള്‍ ചിലവഴിച്ച സംരംഭത്തിന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും നാദാപുരം ഗ്രാമ പഞ്ചായത്തും സി.പി.ഐ.എം നേതാവിന്റെ സമ്മര്‍ദത്താല്‍ അനുമതി നിഷേധിച്ചുവെന്ന വാദം പൊളിയുന്നു. വികലാംഗനായ റഫീക്ക് സ്ഥാപനത്തിന്റെ ഉടമയല്ല എന്ന കാണിക്കുന്ന രേഖകള്‍ ട്രൂവിഷന്‍ ന്യൂസിന് ലഭിച്ചു. ഞായറാഴ്ച മലയാള മനോരമ പത്രമാണ് റഫീക്കിന്റെ ചിത്ര സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

താന്‍ ഒരു കോടിയോളം രൂപ ബാങ്ക് വായ്പ യെടുത്ത് ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഷോറൂം തുറക്കാന്‍ കഴിയാത്തതിനാല്‍ ആത്മഹത്യയുടെ വക്കിലാണെന്നുമുള്ള റഫീക്കിന്റെ അഭിമുഖം ഉള്‍പ്പെടുന്ന വാര്‍ത്ത “ചുവപ്പ് നാടയില്‍ കുരുങ്ങിയെന്ന ” മനോരമ ചാനല്‍ വാര്‍ത്തയിലും വന്നിരുന്നു.എന്നാല്‍ ഇതെ തുടര്‍ന്ന് വികലാംഗ കമ്മീഷന്‍ കേസെടുത്ത് നാദാപുരം ഗ്രാമ പഞ്ചായത്തിന് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു.

ഇതിനിടയിലാണ് ചെക്യാട് ജാതിയേരി സ്വദേശി കെ.വി ഷബീറിന്റെ പേരിലാണ് റോയല്‍ എന്‍ ഫീല്‍ഡ് കമ്പിനി ഷോറൂം അനുവദിച്ചത്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിക്കായി അപേക്ഷ നല്‍കിയതും ഷബീറാണ്. വിവരാവകാശ പ്രകാരമുള്ള ഈ രേഖകളുടെ പകര്‍പ്പാണ് ട്രൂവിഷന്‍ ന്യൂസിന് ലഭിച്ചത്. ഇതോടെ വികലാംഗന്റെ സംഭരംഭത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചുവെന്ന വാദം പൊളിയുന്നത്.

സര്‍വ്വീസ് സ്റ്റേഷന്‍ തങ്ങളുടെ കിണറുകള്‍ മലിനമാക്കുമെന്ന പരാതിയുമായി നാട്ടുകാര്‍ കര്‍മ്മ സമിതി രൂപികരിച്ചിരുന്നു. പ്രദേശത്തുകാരനായ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.കുഞ്ഞികൃഷണന്‍ കര്‍മ്മസമിതിയുടെ ചെയര്‍മാന്‍ ആയതാണ് ആന്തൂരിലെ വിഷയവുമായി നാദാപുരം പയന്തോങ്ങിലെ ഈ വിഷയവും ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഇതിനിടയില്‍ ഷോറൂമിന് തൊട്ടടുത്ത് താമസിക്കുന്ന റമീസ് എന്ന വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും സര്‍വ്വീസ് സെന്റര്‍ ആരംഭിക്കുന്നത് തടയാനുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്യുന്നത്.

എന്നാല്‍ പാര്‍ണര്‍ഷിപ്പ് അടിസ്ഥാനത്തിലാണ് കമ്പിനി തുടങ്ങുന്നതെന്നും ഇതില്‍ റഫീക്കും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ഉടമകള്‍ നല്‍കുന്ന വിശദീകരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം