ദൃശ്യത്തിലെ പേടിയുള്ള അന്‍സിബയല്ലിത് ; അല്‍ അന്‍സിബ

Loading...

മലയാള സിനിമയിലെ യുവനായികമാരില്‍ ഒരാളായ അന്‍സിബ ഹസന്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രം അല്ലു അര്‍ജുന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അന്‍സിബയുടെ കന്നി സംവിധാന സംരംഭം പ്രേക്ഷകരുമായി പങ്കുവെച്ചത്.

വിവോക്‌സ് മൂവി ഹൗസിന്റെ ബാനറില്‍ ജോബിന്‍ വര്‍ഗീസും ബാബു വിസ്മയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നൗഷാദ് ഷരീഫാണ് ഛായാഗ്രാഹണം. ഫോര്‍ മ്യൂസിക്‌സും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതം നിര്‍വഹിക്കുന്നത്. പോസ്റ്ററിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

Loading...