Categories
headlines

“എന്നെക്കാളേറെ അവളെ സ്‌നേഹിച്ച മറ്റൊരു കാമുകന്‍” ; ഇത് അതിജീവനത്തിന്റെ കഥ

ഒരു കാലത്ത് മനുഷ്യനെ കാര്‍ന്ന് തിന്നിരുന്ന അര്‍ബുദത്തെ ഇപ്പോള്‍ പലരും ഒറ്റക്കെട്ടായി നിന്ന് തോല്‍പ്പിക്കുകയാണ്. അര്‍ബുദം ശരീരത്തെ കീഴടക്കാന്‍ ശ്രമിക്കുമ്ബോള്‍ മനസ്സിന് ബലം കൊടുത്ത് തളരാതെ നിന്ന് രോഗത്തോട് പൊരുതുന്ന കാഴ്ച്ചയാണ് ഇന്ന് നമ്മുക്ക് ചുറ്റും കാണുന്നത്. പ്രിയപ്പെട്ടവര്‍ കട്ടക്ക് കൂടെ ഉണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കേണ്ട. രോഗം തോറ്റ് പിന്മാറും എന്നതില്‍ സംശയം ഇല്ല.

ഇപ്പോള്‍ കാന്‍സറിനോട് പൊരുതി ജീവിക്കുന്ന ബിജ്മയുടെ ഭര്‍ത്താവ് ധനേഷ് മുകുന്ദന്റെ കുറിപ്പാണ് വൈറലാവുന്നത്. ഭാര്യയുടെ കാമുകനായി കാന്‍സര്‍ എത്തിയെന്നറിഞ്ഞപ്പോള്‍ അവനെ പടിക്കു പുറത്താക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഈ ദമ്ബതികള്‍. കുറിപ്പ് വായിക്കാം

‘എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകന്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ തീര്‍ത്തും തളര്‍ന്നുപോയി’…..

ഞങ്ങള്‍ക്കിടയില്‍ നീ ആദ്യം വേദനയായി വന്നു…അവിടെയും ഞങ്ങള്‍ ജയിച്ചു… വീണ്ടും നീ ഞങ്ങളെ വേദനയില്‍ മുക്കി.. അവളിലെ മേനിയെ കീറിമുറിച്ചു കിട്ടാവുന്നതെല്ലാം നീയെടുത്തു… അവിടെയും ഞങ്ങള്‍ വീണില്ല …. പിന്നീടാണ് ആരുമറിയാതെ നീ അവളെ ഇത്രയേറെ സ്നേഹിക്കുന്ന കാര്യം ഞങ്ങള്‍ അറിയുന്നത്…. എന്നിട്ടും നീ ഞങ്ങളെ വിട്ടില്ല…. കണ്ണെഴുതി പൊട്ടുതൊട്ടുമിനുക്കിയ മുഖവും മുടിയും ശരീരവും നിന്റെ വികൃതിയാല്‍ വികൃതമാക്കി…. തീര്‍ന്നില്ല നിന്റെ പ്രണയം….
അവളിലെ അഴകില്‍ നീ കണ്ണുവച്ചു ഇല്ലായ്മ ചെയ്തു…. ”””കാന്‍സര്‍ എന്ന കാമുകനായി നീ ഞങ്ങളെ തേടി വന്നതെ തെറ്റ്…
അവളുടെ നെറ്റിയില്‍ ഞാന്‍ ചാര്‍ത്തിയ സിന്ദൂരം ഒന്നുകൂടി നീട്ടി വരയ്ക്കും നിനക്കെതിരെ വിധി പറയാന്‍ ”””

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ശരീരം തളരും… എല്ലുകള്‍ നുറുങ്ങും.. വേദന അതിലേറെ ശക്തം അന്നവും വെള്ളവും വിശപ്പിനെ വകവെക്കാതെ വേണ്ടാതാവും..
ഇടക്ക് കുടിക്കുന്നകഞ്ഞിവെള്ളംപോലും തിരിച്ചു തുപ്പുന്ന അവസ്ഥ… എങ്കിലും ഞങ്ങടെ മനസ്സിനെ തളര്‍ത്താനുള്ള കരുത്തൊന്നും ഇല്ലാതായിപ്പോയി നിനക്ക്….. നിനക്കെതിരെ പ്രതിരോധംതീര്‍ത്തത് മരുന്ന്കൊണ്ടു മാത്രമല്ല…. മനസ്സുകൊണ്ടും ഉള്‍കരുത്തുകൊണ്ടും തകര്‍ക്കാനാവാത്ത വിശ്വാസംകൊണ്ടുമാണ്… അര്‍ബുദമെന്ന നിന്റെ ഉയര്‍ച്ച ഞങ്ങള്‍ ആഘോഷമാക്കിയെങ്കില്‍…. നീ എന്ന് തളരുന്നുവോ…. അതുവരെ ഞങ്ങള്‍ പൊരുതാന്‍ ശക്തരുമാണ്……
ഓരോകീമോയും ഒരു ലഹരിപോലെയായി ഇപ്പോള്‍.. 25 റേഡിയേഷന്‍ പാട്ടുകേള്‍ക്കുന്ന ലാഘവത്തോടെ മുന്നേറിയ ഞങ്ങള്‍ക്ക് ഇനി വരാനിരിക്കുന്ന കീമോകള്‍ വെറും ലഹരി നുണയുന്ന മരുന്നുകള്‍ മാത്രം… ഞാന്‍ സ്നേഹിക്കുന്നതിലേറെ
അവളെ സ്നേഹിച്ച നീ ഞങ്ങളെ തളര്‍ത്തി കളഞ്ഞെന്ന് തോന്നുന്നെങ്കില്‍ അവിടെ നിനക്ക് പിഴച്ചു… വീണുപോയെന്നുള്ള തോന്നലിനേക്കാള്‍ കൂടുതല്‍ മനസ്സില്‍ വന്നത് വീഴാതിരിക്കാനുള്ള കരുത്തുതന്നെയാണ്…. ആത്മവിശ്വാസത്തിന്റെ ഒരു മതില്‍ക്കോട്ട തന്നെ നിനക്കെതിരെ ഞങ്ങള്‍ പണിതുവച്ചിട്ടുണ്ട്….. ഇന്ന് ഞങ്ങള്‍ ഒറ്റക്കല്ല …. ഞങ്ങള്‍ക്ക് ചുറ്റും ഞങ്ങളുടെ കൂടെ… പ്രാര്‍ത്ഥനയുടെയും ….സ്നേഹത്തിന്റെയും … പടവാളേന്തിയ ആയിരങ്ങള്‍ നിനക്കെതിരെ ശബ്ദിക്കാനുണ്ട്….

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP