Categories
breakingnews

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് . കർണാടകയിൽ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു.

ഉത്തർപ്രദേശിൽ വൈദ്യുതി വകുപ്പ് വിജിലൻസ് യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു.

ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രയിൽ തീവ്രവ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 10,128 പേർക്ക് രോഗം സ്ഥിരീകരിച്ചു. 77 പേർ കൂടി മരിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക 

ആകെ പോസിറ്റീവ് കേസുകൾ 1,86,461ഉം മരണം 1,681ഉം ആയി. കർണാടകയിൽ ആകെ പോസിറ്റീവ് കേസുകൾ 1,51,449. ആകെ മരണം 2,804. 24 മണിക്കൂറിനിടെ 100 പേർ മരിച്ചു. 5,619 പുതിയ കേസുകളിൽ 1848ഉം ബംഗളൂരുവിലാണ്.

ഇവിടെ ആകെ പോസിറ്റീവ് കേസുകൾ 64,881ഉം, മരണം 1162ഉം ആയി.

തമിഴ്‌നാട്ടിൽ 5,175ഉം, ഉത്തർപ്രദേശിൽ 4078ഉം, പശ്ചിമ ബംഗാളിൽ 2816ഉം, തെലങ്കാനയിൽ 2012ഉം, ഗുജറാത്തിൽ 1078ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Read also:   മഴ കനക്കുന്നു : രണ്ടു ജില്ലകളില്‍ റെഡ് അലേര്‍ട്ട്; കേരളത്തിൽ പ്രളയ ഭീഷണി

ഡൽഹിയിൽ നില മെച്ചപ്പെടുകയാണ്. രോഗമുക്തി നിരക്ക് 89.93 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 1076 പോസിറ്റീവ് കേസുകളും 11 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, അനുമതിയില്ലാതെ കൊവിഡ് കെയർ സെന്റർ സന്ദർശിച്ചതിന് ബിജെപി എംഎൽഎ സുദീപ് റോയ് ബർമനെതിരെ ത്രിപുര സർക്കാർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP