Categories
headlines

സംസ്ഥനാത്ത് ഒരു കോവിഡ് മരണം കൂടി ; കണ്ണൂർ സ്വദേശി മരിച്ചു

കണ്ണൂർ :സംസ്ഥനാത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന പടിയൂർ സ്വദേശി സൈമൺ ആണ് മരിച്ചത്. അറുപത് വയസായിരുന്നു.

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്നും ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവായിരുന്നു.

read more : കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ക്യാൻസർ രോഗി മരിച്ചു

ഗുരുതരാവസ്ഥയിൽ ആയതോടെ ഈ മാസം 7ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായിരുന്നു. ഇരിട്ടി ആശുപത്രി ഐസിയുവിൽ നിന്ന് സമ്പർക്കത്തിലൂടെയാണോ രോഗം ബാധിച്ചത് എന്നാണ് സംശയം.

സ്രവം കൂടുതൽ പരിശോധനയ്ക്കായി ആലപ്പുഴ ലാബിലേക്ക് അയച്ചു. ഇദ്ദേഹത്തിന്റെ അടുത്ത രണ്ട് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP