സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

Loading...

മലപ്പുറം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറത്താണ്  ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇന്നത്തെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശി കോയമു ആണ് മരിച്ചത്. 82 വയസ് ആയിരുന്നു.

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കോയമു. കഴിഞ്ഞ മാസം 29ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെന്റിലേറ്ററിലായിരുന്ന ഇയാള്‍ പ്ലാസ്മ തെറാപ്പിക്കും വിധേയനായിരുന്നു. രാവിലെ 10.30യോട് കൂടിയായിരുന്നു മരണം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

കഴിഞ്ഞ മാസം 29ന് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കോയാമുവിന് പ്രമേഹം, രക്തസമ്മർദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഭാര്യയും മക്കളും ഉൾപ്പടെ പത്ത് പേർ കൊവിഡ് ബാധിതരാണ്.

എറണാകുളത്ത് ഇടപ്പള്ളി തൃക്കാക്കര പൈപ്പ്‌ലൈൻ സ്വദേശി ദേവസി ആലുങ്കൽ ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാൾ. 80 വയസായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി. 1977,1992 വർഷങ്ങളിൽ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇടുക്കി ജില്ലയിലെ എസ്‌ഐ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു മരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം