സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോ​വി​ഡ് 19 സ്ഥിരികരിച്ചു

Loading...

കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോ​വി​ഡ് 19 സ്ഥിരികരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് 12 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.

കാസര്‍ഗോഡ്‌ നാല്പേര്‍ക്കും കണ്ണൂര്‍ മൂന്നുപേര്‍ക്കും കൊല്ലത്തും മലപ്പുറത്തും ഓരോരുത്തര്‍ക്കുമാണ് ഇന്ന് കോ​വി​ഡ് 19  സ്ഥിരികരിച്ചത്.

ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നെത്തിയവരും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവരുമാണ്. മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ 5, എറണാകുളം നാല്, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ഓരോന്ന് വീതം സാമ്പിളുകളാണ് നെഗറ്റീവ് ഫലം ലഭിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 336 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.  നിലവില്‍ 263 പേരാണ് ചികിത്സയില്‍ ഉള്ളത്.സംസ്ഥാനത്ത് ആകെ1,46,686 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇതിൽ 1,45,934 പേര്‍ വീടുകളില്‍, ആശുപത്രികളില്‍ 752 പേര്‍.

ഇന്നുമാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,232 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം