എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ വാഹനം ടോള്‍ ഗേറ്റില്‍ തടഞ്ഞു; ജീവനക്കാരന്‍ കസ്റ്റഡിയില്‍

എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ വാഹനം ടോള്‍ ബൂത്തില്‍ തടഞ്ഞ ജീവനക്കാരനെ കസ്റ്റഡിയില്‍ എടുത്തു. നന്തി ടോള്‍ ബൂത്തില്‍ ജീവനക്കാരനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കാറില്‍ എംഎല്‍എ എന്ന് എഴുതിയില്ലെന്നു പറഞ്ഞായിരുന്നു ടോള്‍ ബൂത്തിലെ ജിവനക്കാരന്‍ വാഹനം തടഞ്ഞത്.

വാഹനത്തില്‍ എംഎല്‍എയാണെന്നും ചുങ്കം അടയ്‌ക്കേണ്ടതില്ലെന്നും ഡ്രൈവര്‍ പറഞ്ഞിട്ടും തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എംഎല്‍എയുടെ യാത്ര തടഞ്ഞ ടോള്‍ ബൂത്ത് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. റൂറല്‍ പൊലീസ് മേധാവി നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി

നേരത്തെ പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയെയും അധികൃതര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് എംഎല്‍യും സംഘവും കാറിന് പുറത്തിറങ്ങി ടോള്‍ ബാരിയര്‍ തകര്‍ത്തിരുന്നു. ഇതിനു ശേഷം ഇവര്‍ യാത്ര തുടരുകയുമായിരുന്നു. എംഎല്‍എയെുടെ അതിക്രമത്തിനെതിരെ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം