പത്തനംതിട്ട : പത്തനംതിട്ടയിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു.

റാന്നി ഇടമുളയിലാണ് സംഭവം. ഇടമുള സ്വദേശി മത്തായി (90) ആണ് മരിച്ചത്.
നാറണാംമുഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വോട്ട് ചെയ്ത് പുറത്തിറങ്ങവേയാണ് മരണം.
യുഡിഎഫ് സ്ഥാനാർഥി സാംജി ഇടമുറിയുടെ മുത്തച്ഛനാണ് ഇദ്ദേഹം.
മത്തായിക്ക് കൊവിഡ് ലക്ഷണമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ കൊവിഡ് പരിശോധന നടത്തും.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: An elderly man who came to vote collapsed and died.