ഗതാഗതകുരുക്കില്‍ രോഗിയുമായെത്തിയ ആംബുലന്‍സ് കുടുങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി

Loading...

ഗതാഗതകുരുക്കില്‍ രോഗിയുമായെത്തിയ ആംബുലന്‍സ് കുടുങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കാലങ്ങളായി തുടരുന്ന ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണുവാന്‍ അധിക്യകര്‍ തയ്യറാകാത്തതാണ് മൂന്നാറിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധം.

ഒന്നരകിലോമീറ്റര്‍ ദൂരംപോലും ദൈര്‍ഘ്യമില്ലാത്ത മൂന്നാര്‍ ടൗണില്‍ 2000 ത്തിലധികം ഓട്ടോകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇതിനുപുറമെ ടൂറിസ്റ്റ് ടാക്‌സികളും സ്വകാര്യ ജീപ്പുകളും ടൗണില്‍ നിന്നും മൂന്നാറിലെ വിവിധ ടൂറിസ്റ്റ് മേഘലകളിലേക്കും എസ്റ്റേറ്റുകളിലേക്കും സമാന്തര സര്‍വ്വീസ് നടത്തുന്നു.

ഇവരുടെ വാഹനങ്ങള്‍ നിര്‍ത്തുന്നതാകട്ടെ മൂന്നാര്‍ ടൗണിലെ ഹ്യദയഭാഗത്താണ്. അതായത് സന്ദര്‍ശകരുടെയടക്കും വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയ-അന്തര്‍ദേശിയ പാതയോരങ്ങളില്‍. ഓട്ടോ സ്റ്റാന്റുകള്‍ തോന്നിയപടിക്കാണ്. ഇവര്‍ക്ക് നിലവില്‍ ചില സ്ഥലങ്ങളില്‍ സ്റ്റാന്റുകള്‍ പൊലീസ് വകുപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വാഹനപാര്‍ക്കിംഗ് റോഡില്‍തന്നെ.

മൂന്നാറില്‍ നിന്നും പ്രധനവിനോദസഞ്ചാരമേഘലയായ മാട്ടുപ്പെട്ടി, രാജമല, കോളനിറോഡിലെ ബൈപാസ്, കൊച്ചി-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പതയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലം എന്നിവിടങ്ങളിലെ  സ്ഥിതിയും മറിച്ചല്ല.

മാട്ടുപ്പെട്ടി റോഡിലെ ഫ്‌ളവര്‍ ഗാര്‍ഡന്‍ മുതല്‍ കുണ്ടള ജലാശയംവരെയുള്ള ഭാഗങ്ങളില്‍ ഒരുവശത്ത് പെട്ടികടകള്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകുന്നതിന് കഴിയുന്നില്ല. അനധിക്യതമായി നിര്‍മ്മിച്ചിരിക്കുന്ന പെട്ടികടകള്‍ പൊളിക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയെങ്കിലും അധിക്യതരുടെ ഭാഗത്തുനിന്ന് അനുകൂലനടപടികളുണ്ടായില്ല.

ഗതാഗത കുരുക്കിന്റെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തുടര്‍നടപടികള്‍ കടലാസിലൊതുങ്ങി. അവധിക്കാലമെത്തിയതോടെ മൂന്നാറിലേക്ക് സന്ദര്‍ശകരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസിനും കഴിയുന്നില്ല.

തിങ്കളാഴ്ച മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും രോഗിയുമായെത്തിയ ആംബുലന്‍സ് അരമണിക്കുറാണ് ടൗണില്‍ ഗതാഗത കുരുക്കില്‍ അകപ്പെട്ടത്. പലയിടങ്ങളിലും വാഹനങ്ങള്‍ നിറഞ്ഞതോടെ വാഹനത്തിന് കടന്നുപോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.

പ്രശ്‌നങ്ങളില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതിയും ഏപോകപന സമിതിയും ആവശ്യപ്പെട്ടു. സന്ദര്‍ശകരുടെ വരവിനൊത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യറാകണമെന്നും അവര്‍ പറഞ്ഞു.

ഉന്നതപദവിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹൈക്കോടതി ജഡ്ജിമാരടക്കം എത്തുന്ന മൂന്നാറിന്റെ സ്ഥിതി പരിതാപകരമായിട്ടും വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം