അമിതാ ബച്ചന് കോവിഡ് സ്ഥിരികരിച്ചു

Loading...

ബോളിവുഡ് താരം അമിതാ ബച്ചന് കോവിഡ് സ്ഥിരികരിച്ചു.   മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

‘എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബവും സ്റ്റാഫ് അംഗങ്ങളും സ്രവ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എല്ലാവരുടേയും ഫലം പുറത്തുവരാനുണ്ട്. എന്നോട് സമ്പർക്കം പുലർത്തിയവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണം’- അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

അമിതാഭ് ബച്ചന് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ആദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്. ഇതിന് പിന്നാലെ ഭാര്യ ജയാ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് എന്നിവരടക്കമുള്ളവരുടെ സ്രവ പരിശോധനയും നടത്തിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം