എന്തുവന്നാലും പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

Loading...

ന്യൂഡല്‍ഹി: രാജ്യമാകെ പ്രതിഷേധാഗ്നി വിഴുങ്ങുമ്ബോഴും വിവാദമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍നിന്നു പന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.എന്തൊക്കെ വന്നാലും അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം കിട്ടുന്നത് സര്‍ക്കാര്‍ ഉറപ്പാക്കും. ഇവര്‍ ഇന്ത്യക്കാരായി അഭിമാനത്തോടെ ജീവിക്കുമെന്ന് ഉറപ്പാക്കുമെന്ന് ഡല്‍ഹിയിലെ ദ്വാരകയില്‍ നടന്ന റാലിയില്‍ അമിത് ഷാ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്ക് എതിരേ ഡല്‍ഹിയിലെ തന്നെ സീലംപൂരില്‍ സംഘര്‍ഷം ശക്തമാവുന്നതിനിടെയാണ് അമിത് ഷായുടെ പരാമര്‍ശം.

എത്ര എതിര്‍ത്താലും നിയമം നടപ്പാക്കും. പുതിയ നിയമത്തെ എത്രത്തോളം എതിര്‍ക്കാമോ അത്രയും എതിര്‍ക്കാം. എന്നാലും നിയമവുമായി മുന്നോട്ടുപോകും. എന്തുവന്നാലും പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കും. ആരുടെയും പൗരത്വം ഈ നിയമം മൂലം നഷ്ടമാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സമരം ചെയ്യുന്ന മുസ്‌ലിം സഹോദരന്‍മാരോടും സഹോദരിമാരോടും വിദ്യാര്‍ഥികളോടും തനിക്ക് ഒന്നേ പറയാനുള്ളൂ. ഇതിലൂടെ ആരുടെയും ഇന്ത്യന്‍ പൗരത്വം നഷ്ടമാകില്ല. നിയമത്തിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ വെബ്‌സൈറ്റിലുണ്ട്.

ഇത് എല്ലാവര്‍ക്കും വായിക്കാവുന്നതാണ്. സബ്കാ സാഥ്, സബ്കാ വികാസ് എന്നതാണ് തങ്ങളുടെ മുദ്രാവാക്യം. ആരോടും അനീതി കാട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നത് കോണ്‍ഗ്രസ് ആണെന്നും അമിത് ഷാ ആരോപിച്ചു.

അതേസമയം, പൗരത്വ നിയമഭേദഗതിക്ക് എതിരേ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം വീണ്ടും അക്രമത്തില്‍ കലാശിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ബാദിലും വിദ്യാര്‍ത്ഥികളും പോലിസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പീഡനം അനുഭവിച്ച്‌ പോന്ന അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക്, അതായത് മുസ്‌ലിം ഇതര മതസ്ഥര്‍ക്ക് പൗരത്വം നല്‍കുക മാത്രമാണ് ഭേദഗതിയുടെ ലക്ഷ്യം. വിഭജനകാലത്ത് ഈ ജനങ്ങള്‍ക്ക് പാകിസ്താനില്‍ സംരക്ഷണം നല്‍കണമെന്നതായിരുന്നു നെഹ്‌റു – ലിയാഖത്ത് കരാറിലെ ഉടമ്ബടി. അതൊരിക്കലും നടന്നില്ല. ഹിന്ദുക്കളും സിഖുകളും അടങ്ങുന്ന ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്കല്ലാതെ വേറെ എങ്ങോട്ട് വരുംമെന്നും എന്ന് അമിത് ഷാ ചോദിച്ചു.

അതേസമയം, ഉച്ചയ്ക്ക് രണ്ടോടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവില്‍ ഇറങ്ങിയത്. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലിസിന് നേരെ കല്ലേറ് നടത്തി. സ്വകാര്യ ബസ് ഉള്‍പ്പെടെ രണ്ട് ബസ്സുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സീലാംപൂരിലും ഗോകുല്‍പുരിലും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. ജഫ്രാബാദ്, ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷനുകളുടെ ഗേറ്റുകളും പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചതായി ഡിഎംആര്‍സി അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

പോലിസ് ലാത്തി ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡ്രോണ്‍ സംവിധാനമുപയോഗിച്ച്‌ പോലിസ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം