136 യാത്രക്കാരുമായി പറന്ന അമേരിക്കന്‍ ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു

Loading...

136 യാത്രക്കാരുമായി പറന്ന അമേരിക്കന്‍ ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. യുഎസിലെ ഫ്ലോറിഡയിലെ ജാക്സൺവില്ലയ്ക്കു സമീപം സെന്റ് ജോൺസ് നദിയിലേക്കാണ് ബോയിങ് 737 വിമാനം വീണത്. ഇതുവരെ ഏതെങ്കിലും യാത്രക്കാര്‍ ആപത്ത് പറ്റിയതായി റിപ്പോര്‍ട്ടില്ല
ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽനിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റൺവേയ്ക്കു സമീപത്തുള്ള നദിയിലേക്ക് പതിക്കുകയായിരുന്നു.

വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സൺവില്ല ഷെര്‍ഫ് ഓഫീസര്‍ ട്വിറ്ററിൽ അറിയിച്ചു. വിമാനം നദിയിൽ മുങ്ങിയിട്ടില്ല. ഇതിന്‍റെ ചിത്രവും  ജാക്സൺവില്ല ഷെര്‍ഫ് ഓഫീസര്‍  പുറത്തുവിട്ടു. യാത്രക്കാര്‍ പരിക്ക് പറ്റിയിരിക്കാം അവരെ അടുത്തുള്ള ആശുപത്രികളില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി നീക്കിയെന്നാണ് റിപ്പോര്‍ട്ട്.

യാത്രക്കാരില്‍ ഭൂരിഭാഗവും സൈനികരാണ് എന്നാണ് റിപ്പോര്‍ട്ട്.  യുഎസ് സൈന്യത്തിനായി ചാർട്ട് ചെയ്ത മിയാമി എയർ ഇന്റർനാഷനലിന്റെ വിമാനമാണ് അപകടത്തിൽപെട്ടതെന്നാണു വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നാണ് ബോയിംഗ് കമ്പനി ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

 

 

 

 

 

 

 

 

 

ഒന്നര മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിങ്ങളുടെ വിലപ്പെട്ട വോട്ടുകൾ നൽകണമെന്ന അഭ്യർത്ഥനയായിരുന്നു സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം