ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വീണ്ടും അമ്പാടി റായിഡു പുറത്ത്

സ്പോർട്സ് ഡസ്ക്

Loading...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യ എ ടീമിന്റെ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും മുന്‍ ഇന്ത്യന്‍ താരം അമ്പാടി റായിഡു പുറത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളുടെ ഫിറ്റ്‌നസ് ചലഞ്ചായ യോയോ ടെസ്റ്റ് വിജയിക്കാനാകാത്തതാണ് തകര്‍പ്പന്‍ ഫോം തുടരുമ്പോഴും 32കാരന് തിരിച്ചടിയായത്.

നേരത്തെ ടീം ഇന്ത്യയില്‍ നിന്നും ഇതേകാരണത്താല്‍ അമ്പാടി റായിഡുവിനെ ഒഴിവാക്കിയിരുന്നു. സുരേഷ് റെയ്‌നയെയാണ് അമ്പാടി റായിഡുവിന് പകരം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയത്.

യോയോ ടെസ്റ്റ് വിജയിക്കാത്ത പക്ഷം റായിഡുവിനെ ഒരു ടീമിലും ഉള്‍പ്പെടുത്തേണ്ടെന്ന് ബിസിസിഐ അധികൃതര്‍ ടീം സെല്ക്ടര്‍മാരെ അറിയിക്കുകയായിരുന്നു. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ജൂണ്‍ 15നാണ് അമ്പാടി റായിഡു ബംഗളൂരുവില്‍ യോയോ ടെസ്റ്റില്‍ പങ്കെടുത്തത്. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആറാഴ്ച്ചക്ക് ശേഷം കഴിഞ്ഞ ദിവസം റായിഡു വീണ്ടും യോയോ ടെസ്റ്റില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വിജയിക്കാനായില്ല.

ഇതോടെയാണ് ഐപിഎല്ലിലെ റണ്‍വേട്ടക്കാരന് വീണ്ടും അടിതെറ്റിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി തകര്‍പ്പന്‍ പ്രകടനമാണ് ഇപ്രാവശ്യം അമ്പാടി റായിഡു നടത്തിയത്. 43 ശരാശരിയില്‍ 602 റണ്‍സാണ് അമ്പാടി റായിഡു ചെന്നൈയ്ക്കായി സ്വന്തമാക്കിയത്

Loading...