Categories
headlines

ബദല്‍പാത: മലപ്പുറത്തെ ഒഴിവാക്കിയത് പുനഃപരിശോധിച്ചേക്കും


മലപ്പുറം: മൈസൂരുവില്‍ നിന്നും മലബാറിലേക്കുള്ള ബദല്‍ പാതയില്‍ നിന്നും മലപ്പുറത്തെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിച്ചേക്കും.

മൈസുരുവില്‍ നിന്ന് കോഴിക്കോട് വിമാനത്താവളം വരെ പാത നീട്ടുന്നതിന്റെ സാധ്യതയും ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലം ഉള്‍പ്പെടെയുള്ള വിവരങ്ങളും ആരാഞ്ഞെന്നു ദേശീയ പാത അതോറിറ്റി അധികൃതര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാത നിര്‍മിക്കുന്നത്. മൈസൂരുവിലേക്കുള്ള രാത്രി യാത്രാ പ്രശ്‌നത്തിന് പരിഹാരമാകും.

മൈസൂരുവിലെ വാജ്‌പേയി സര്‍ക്കിളില്‍ നിന്നു തുടങ്ങി കുട്ട. മാനന്തവാടി, കല്‍പറ്റ വഴി ചുരമിറങ്ങി കൂളിമാട് വഴി മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു കിഴക്കേത്തല അവസാനിക്കുന്ന തരത്തില്‍ ആയിരുന്നു ആദ്യഘട്ട അലൈന്‍ മെന്റ് പരിഗണിച്ചത്.

പിന്നീട് ട്രാഫിക് സര്‍വേ നടത്തിയ ഏജന്‍സി കോഴിക്കോട് മൈസൂരു എന്ന തരത്തിലാണ് സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതനുസരിച്ച് മാനന്തവാടിയില്‍ നിന്ന് കുറ്റ്യാടി പേരാമ്പ്ര വഴി കോഴിക്കോട് എത്തി ചേരുന്ന അലൈന്‍മെന്റിന് ആയിരുന്നു തത്വത്തില്‍ അംഗീകാരം.

പാതയില്‍ നിന്ന് മലപ്പുറം ഒഴിവായതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിമാനത്താവളവുമായി ബന്ധപ്പെടുത്തി പാത വികസനത്തിന്റെ സാധ്യതയാണ് കഴിഞ്ഞ ദിവസം തേടിയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP