യുഎപിഎ കേസില്‍ അലനും താഹയ്ക്കും ജാമ്യമില്ല

Loading...

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച്‌​ ​യു.എ.പി.എ ചുമത്തി അറസ്​റ്റ് ചെയ്ത സി.പി.എം അംഗങ്ങളായ രണ്ട്​ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി. യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി ജാമ്യേപേക്ഷ തള്ളിയത്. പ്രതികളെ പുറത്തുവിട്ടാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് വാദിച്ചു.

ചൊവ്വാഴ്​ച വിശദമായ വാദത്തിന്​ ശേഷമാണ്​ യു.എ.പി.എ പ്ര​േത്യക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ്​ ജഡ്​ജി എം.ആര്‍ അനിത വിധി പറഞ്ഞത്.

യു.എ.പി.എ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഉത്തരവുണ്ടായിട്ടില്ലെന്നും നിലവില്‍ യു.എ.പി.എ നിലനില്‍ക്കുകയാണെന്നും ​കഴിഞ്ഞ ദിവസം വാദത്തിനിടെ പ്രോസിക്യൂഷന്‍ വ്യക്​തമാക്കിയിരുന്നു. ജാമ്യം അനുവദിക്കണമെന്നും എത്​സമയത്തും പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും പ്രതിഭാഗം അറിയിച്ചിരുന്നു.

പെ​രു​മ​ണ്ണ പാ​റ​മ്മ​ല്‍ അ​ങ്ങാ​ടി​യില്‍ മൂ​ന്നു പേ​രെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​​​ണ്ടെ​ന്നും ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​​ട്ടെ​ന്നു​മാ​ണ്​ ​പൊ​ലീ​സ്​ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്​. ഇ​വ​രു​ടെ കൈ​യി​ല്‍​ നി​ന്ന് മാ​വോ​യി​സ്​​റ്റ് അ​നു​കൂ​ല നോ​ട്ടീ​സ് പി​ടി​ച്ചെ​ടുത്തിട്ടുണ്ട്.

‘മാ​വോ​യി​സ്​​റ്റ്​ വേ​ട്ട​ക്കെ​തി​രെ ജ​ന​ങ്ങ​ള്‍ രം​ഗ​ത്തി​റ​ങ്ങു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ സി.​പി.​ഐ.​എം മാ​വോ​യി​സ്​​റ്റ്​ പ​ശ്ചി​മ​ഘ​ട്ട പ്ര​ത്യേ​ക മേ​ഖ​ല ക​മ്മി​റ്റി വ​ക്താ​വ് ജോ​ഗി​യു​ടെ പേ​രി​ലു​ള്ള നോ​ട്ടീ​സാ​ണ് ‘പി​ടി​കൂ​ടി​യ​തെ’ന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

വിധിയെ ചോദ്യം ചെയ്‌തുകൊണ്ട് പ്രതിഭാഗത്തിന് വേണമെങ്കില്‍ ഇനി ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ വകുപ്പ് എടുത്തുകളഞ്ഞിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം