ജോ​ളി വീ​ട്ടി​ലെ​ത്തി പോ​യ​ശേ​ഷം എ​ല്ലാ​വ​രും ഛര്‍​ദി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധു​ക്ക​ള്‍…

Loading...

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ മു​ഖ്യ​പ്ര​തി ജോ​ളി പൊ​ന്നാ​മ​റ്റം ത​റ​വാ​ട്ടി​ലെ മ​റ്റൊ​രു കു​ടും​ബ​ത്തെ​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യി സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച്‌ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ അ​ഞ്ചു പേ​ര്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

ഒ​രി​ക്ക​ല്‍ ജോ​ളി വീ​ട്ടി​ലെ​ത്തി പോ​യ​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ച്ച​പ്പോ​ള്‍ എ​ല്ലാ​വ​രും ഛര്‍​ദി​ച്ചു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ല്‍ ര​ക്ത പരി​ശോ​ധ​ന​യി​ല്‍ വിഷാംശം കണ്ടെത്തി. ക​റി​യി​ലാണ് വി​ഷാം​ശമുണ്ടായിരുന്നത്. മ​റ്റാ​ര്‍​ക്കോ വേ​ണ്ടി ജോ​ളി ക്വ​ട്ടേ​ഷ​ന്‍ എ​ടു​ത്ത് വ​ന്ന​താ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പൊ​ന്നാ​മ​റ്റം കു​ടും​ബ​ത്തി​ലെ ര​ണ്ടു മ​ര​ണ​ങ്ങ​ളി​ല്‍​ക്കൂ​ടി ദു​രൂ​ഹ​ത വ​ര്‍​ധി​ക്കു​ക​യാ​ണ്. മ​രി​ച്ച ടോം ​തോ​മ​സി​ന്‍റെ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ മ​ര​ണ​ത്തി​ലാ​ണ് സം​ശ​യം. അ​ഗ​സ്റ്റി​ന്‍ എ​ന്ന​യാ​ളു​ടെ മ​ക​ന്‍ വി​ന്‍​സ​ന്‍റ് 2002ല്‍ ​തൂ​ങ്ങി മ​രി​ച്ചു. ഡൊ​മി​നി​ക്ക് എ​ന്ന​യാ​ളു​ടെ മ​ക​ന്‍ സു​നീ​ഷ് 2008ല്‍ ​വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഇ​രു​വ​ര്‍​ക്കും ജോ​ളി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​വും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

കേ​സി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും താ​ന്‍ ട്രാ​പ്പി​ലാ​ണെ​ന്ന് സു​നീ​ഷി​ന്‍റെ ഡ​യ​റി​ക്കു​റി​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും സു​നീ​ഷി​ന്‍റെ അ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി. എ​സ്പി ടി.​ജി. സൈ​മ​ണും ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു.

Loading...