കോഴിക്കോട് : നാടിൻ്റെ ഡിജിറ്റൽ ഭൂപടമാക്കുന്ന ആൾ ആപ്പിൻ്റെ ലോക്കൽ സർച്ചിലേക്ക് വിവരശേഖരണം ആരംഭിച്ചു.

പൊതു- സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ തരം സേവനദാതാക്കൾ, പൊതു പ്രാധാന്യമുള്ള വ്യക്തികൾ എന്നിവർക്ക് ആൾ ആപ്പിൽ വിവരങ്ങൾ പങ്കുവയ്ക്കാം.
ആദ്യ ഘട്ടത്തിൽ കോഴിക്കോട് ജില്ലയിലും പിന്നീട് കേരളം മുഴുവനായും ആൾ ആപ്പിൻ്റെ സേവനം ലഭ്യമാവും.
വിവര ശേഖരണത്തിൻ്റെ ഭാഗമായി വടകര, പേരാമ്പ്ര, നാദാപുരം ,കുറ്റ്യാടി എന്നീ മണ്ഡലങ്ങളിൽ ആൾ ആപ്പിൻ്റെ ടീം സ്ഥാപനങ്ങളെയും, വ്യക്തികളെയും സന്ദർശിച്ച് വിവരശേഖരണം നടത്തി.
വടകരയിൽ കൺട്രോൾ റൂം ഡിവൈഎസ്പി രാഗേഷ് കുമാർ എന്നിവർ വിവരശേഖരണം ഉദ്ഘാടനം ചെയ്തു. നാദാപുരത്ത് സിഐ സുനിൽ കുമാറും പേരാമ്പ്രയിൽ സബ്ബ് ഇൻസ്പെക്ടർ വി പി വിപിൻ ഉദ്ഘാടനം ചെയ്തു.
വാർത്ത, വീഡിയോ, ലോക്കൽ സർച്ച്, ഓഫർ സോൺ, ബൈ ആൻ്റ് സെൽ എന്നിങ്ങനെ വിവിധ തലങ്ങൾ ആൾ ആപ്പിലുണ്ടാവും.
ആൾ എബൗട്ട് യുവർ ലൊക്കേഷൻ എന്നതാണ് ആൾ ആപ്പിൻ്റെ സവിശേഷത.
News from our Regional Network
RELATED NEWS
English summary: All App will be a digital map of the country; Data collection started