അക്ഷയയുടേത് സേവനമോ ? കൊള്ളയോ ? ഏഴ് രൂപ നികുതി അടക്കാന്‍ 10 രൂപ സര്‍വീസ് ചാര്‍ജ്; സാധാരണക്കാര്‍ വലയുന്നു

Loading...

 

 

കോഴിക്കോട്:  സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്റെ വിരല്‍ തുമ്പില്‍ എന്ന ആശയവുമായി ആവിഷ്‌കരിച്ച അക്ഷയ കേന്ദ്രങ്ങള്‍ സാധാരണക്കാരെ കൊള്ളയടിക്കുന്നതായി ആക്ഷേപം. റവന്യൂ വകുപ്പിലെ മിക്ക സേവനങ്ങളും അക്ഷയ കേന്ദ്രത്തിലേക്ക് മാറ്റിയതോടെ നിരക്ഷരര്‍ക്കും സാധാരണക്കാര്‍ക്കും ഇരുട്ടടിയാണ് സമ്മാനിച്ചത്. നികുതി അടയ്ക്കാനും കൈവശ സര്‍ട്ടിഫിക്കറ്റിനുമായി ആഴ്ചകളോളം വില്ലേജ് ഓഫീസുകളും അക്ഷയ കേന്ദ്രങ്ങളും കയറി ഇറങ്ങേണ്ടി വരുന്നതായി പരാതി വ്യാപകമാണ്.

കൊയിലാണ്ടി താലൂക്കിലെ ചങ്ങരോത്ത് കടിയങ്ങാട് അക്ഷയ സേവന കേന്ദ്രത്തില്‍ സര്‍വീസ് ചാര്‍ജ്ജ് ഇനത്തില്‍ വന്‍ തുക ഈടാക്കുന്നതായി പരാതി. സര്‍ക്കാറിന് 7 രൂപ നികുതി അടക്കുമ്പോള്‍ 10 രൂപ അക്ഷയ കേന്ദ്രത്തിന് നല്‍കേണ്ട അവസ്ഥ. കടിയങ്ങാട് സ്വദേശി പി പി അശോകന്‍ 10, 6,7 സെന്റുകളുള്ള മൂന്ന് സ്ഥലങ്ങളുടെ നികുതി 10+7+7 = 24 രൂപ അടച്ചപ്പോള്‍ 30 സര്‍വീസ് ഇനത്തില്‍ നല്‍കി.

അക്ഷയില്‍ നിന്ന് പ്രിന്റ് രേഖകള്‍ക്ക് ഒന്നിന് മൂന്ന് രൂപ മാത്രമേ ഈടാക്കൂവെന്നാണ് ജില്ലാ പ്രെജ്്ക്റ്റ് ഓഫീസ് അറിയിച്ച നിര്‍ദ്ദേശം. എന്നാല്‍ ഇത് പലയിടത്തും പാലിക്കപ്പെടുന്നില്ല.
സേവന മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന്റെ ദുരിതഫലമാണ് സാധാരണക്കാര്‍ അനുഭവിക്കുന്നത്. എന്നാല്‍ അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ നിശ്ചിയിച്ച തുക നടത്തിപ്പിന് മതിയാവില്ലെന്നാണ് ഏജന്‍സികള്‍ പറയുന്നത്.

Loading...