Categories
Ernakulam

കരിപ്പൂർ സ്വർണ്ണക്കടത്തിൽ ആകാശ് തില്ലങ്കരിക്ക് പങ്കെന്ന് മൊഴി, കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.

അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബ് വധകേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി.

ടിപി കേസിലെ കുറ്റവാളി മുഹമ്മദ്‌ ഷാഫി അടക്കമുള്ളവരും ആകാശിനെതിരെ മൊഴി നൽകിയെന്നാണ് സൂചന.

സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: It is alleged that the accused in the TP case, Mohammad Shafi, has also made statements against Aakash.

NEWS ROUND UP