വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേകസേന വേണ്ടെന്ന് ബിസിഎഎസ്

bcasന്യൂഡല്‍ഹി: വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേകസേന വേണ്ടെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് (ബിസിഎഎസ്). സിഐഎസ്എഫിന്റെ പ്രവര്‍ത്തന പരിചയം അവഗണിക്കാനാവില്ല. പുതിയസേന ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നും ബിസിഎഎസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കരിപ്പൂര്‍ സംഭവങ്ങളുടെ പശ്ചാത്തത്തിലാണ് ബിസിഎഎസ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം, കരിപ്പൂര്‍ വെടിവയ്പുമായി ബന്ധപ്പെട്ട് അറസ്റിലായ 13 സിഐഎസ്എഫ് ജവാന്‍മാരെയും സസ്പെന്‍ഡ് ചെയ്തതായും സിഐഎസ്എഫ് അറിയിച്ചു. കരിപ്പൂരിലെ നഷ്ടം 55 ലക്ഷമെന്നത് കേരളം തെറ്റായി കാണിച്ചതാണന്നും വിമാനത്താവളത്തിലെ ആകെ നഷ്ടം 30,000 രൂപ മാത്രമാണന്നും സിഐഎസ്എഫ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം