Categories
flash

ഐഎസ് ഭീഷണിക്ക് പിന്നാലെ ആഗ്രയില്‍ ഇരട്ട സ്ഫോടനം

ന്യൂഡൽഹി: ഐഎസ് ഭീഷണിക്ക്  പിന്നാലെ ആഗ്രയില്‍ ഇരട്ട സ്ഫോടനം.ആഗ്ര  റെയിൽവേ സ്റ്റേഷനു സമീപമാണ് സ്ഫോടനം ഉണ്ടായത്.കഴിഞ്ഞ ദിവസം ഐഎസ് ഭീഷണിയെ തുടർന്ന് താജ്മഹലിനു സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരർ ആക്രമണം നടത്താൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലൊന്നാണു താജ്മഹൽ എന്ന തരത്തിൽ ഐഎസ് ആഭിമുഖ്യമുള്ള വെബ്സൈറ്റിലാണു പ്രചാരണമുണ്ടായത്.

സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് ഭീഷണി കത്ത് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. സ്ഫോടനത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP