ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി

ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പാർവതിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ വലിയ ആവേശത്തിലാണ് ആരാധകർ.

നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് നടിയെ പ്രശംസിച്ചുകൊണ്ടും സന്തോഷം പ്രകടിപ്പിച്ച് കൊണ്ടും കമന്റു ചെയ്തത്.

പാർവതിയെ ഒരുപാട് മിസ് ചെയ്തിരുന്നെന്നും തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും ഇവർ പറയുന്നു. ഇനി ഒരിക്കലും ഇതുപോലെ ഒരു ബ്രേക്ക് എടുക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ നവംബർ മുതലാണ് പാർവതിയുടെ സോഷ്യൽ മീഡിയ പേജുകളെല്ലാം അപ്രത്യക്ഷമായത്.

കാസര്‍കോട് ചെമ്പരിക്കാ ഖാസിയുടെ കൊലപാതകത്തിന്റെ ദുരൂഹതകള്‍ ഇനിയും അവസാനിക്കുന്നില്ല വീഡിയോ കാണാം ……………………..https://youtu.be/pxBHtrIbs4Y

Loading...