അടുക്കളത്തോട്ടത്തിന് മുരിങ്ങ ജ്യൂസ്

വീട്ടുവളപ്പിലും മട്ടുപ്പാവിലുമൊക്കെ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ക്ക് വിള ടോണിക്കായി മുരിങ്ങജ്യൂസ് ഉപയോഗിക്കാം. മുരിങ്ങയുടെ ഇലയും ഇളം തണ്ടും ഒരു കിലോഗ്രാമെടുത്ത് 100 മില്ലി വെള്ളം ചേര്‍ത്ത് അരച്ചു പിഴിഞ്ഞ് ജ്യൂസെടുക്കാം. അരിച്ചെടുത്ത ജ്യൂസ് 10 മുതല്‍ മുതല്‍ 30 ഇരട്ടി വെള്ളം ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. മുഖ്യ മൂലകങ്ങള്‍ക്കു പുറമെ സിങ്ക്, ഇരുമ്ബ്, മാംഗനീസ്, തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളും എന്‍സൈമുകളും മുരിങ്ങ ജ്യൂസിലുണ്ട്.
വിത്തു നടും മുമ്ബ് 30 ശതമാനം വീര്യത്തിലുള്ള മുരിങ്ങ ജ്യൂസില്‍ ഒരു രാത്രി കുതിര്‍ത്താല്‍ നന്നായി മുളച്ച് ആരോഗ്യത്തോടെ വളരും. ഇലകളില്‍ 10 മുതല്‍ 30 ശതമാനം വീര്യത്തിലുള്ള ജ്യൂസ് തളിച്ചാല്‍ വളര്‍ച്ചയും വിളവും മെച്ചപ്പെടുമെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധശേഷിയും വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവും കൂടുമെന്നും കൃഷിയിടപരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം