ആദിവാസി യുവതി ദുരൂഹസാഹചര്യത്തില്‍ വയലില്‍ മരിച്ച നിലയില്‍

Loading...

മാനന്തവാടി: കുറുവ ദ്വീപിനടുത്ത്കുറുക്കന്‍മൂലയില്‍ആദിവാസി യുവതിയെ ദുരൂഹസാഹചര്യത്തില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കന്‍മൂലകളപ്പുര കോളനിയിലെ പാറ്റയുടെ മകള്‍ ശോഭ (28) യെയാണ് വീടിനടുത്ത്കളപ്പുരജിനു എന്നയാളുടെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ കാണാതായ ശോഭയെതിങ്കളാഴ്ച രാവിലെ ഒമ്ബതുമണിയോടെ കൃഷിയിടത്തില്‍ പുല്ലുമുറിക്കാന്‍ പോയവരാണ് മരിച്ചനിലയില്‍ കണ്ടത്.ശോഭയുടെഅച്ചന്‍ നേരത്തെമരിച്ചതാണ്. ഭര്‍ത്താവ് സുരേഷ് ഉപേക്ഷിച്ചുപോയി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രണ്ട് മക്കളും ശോഭയും അമ്മയും ഒരുമിച്ചാണ് താമസം. സഹോദരങ്ങളുംവീടിനടുത്താണ് താമസം. കൂലിപ്പണിക്കാരിയായ ശോഭ മദ്യപിക്കുന്ന സ്വഭാവക്കാരിയാണ്. അമ്മയോടൊപ്പം ഞായറാഴ്ചയും മദ്യപിച്ചിരുന്നു. തുടര്‍ന്ന് രാത്രി പത്തുമണിയോടെ കാണാതാവുകയായിരുന്നു. മാനന്തവാടി പോലിസ് സ്ഥലത്തെത്തിപരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി.മക്കള്‍: അല്ലു (ഒമ്ബതാംക്ലാസ്), അര്‍ജുന്‍ (ഏഴാംക്ലാസ്). ഇരുവരുംതിരുനെല്ലി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം