സ്വകാര്യ കമ്പനികൾക്ക് ഇനി ആധാർ വിവരങ്ങൾ ചോര്‍ത്താനാവില്ലെന്ന് സുപ്രീം കോടതി

Loading...

ഡല്‍ഹി : ആധാര്‍ സ്വകാര്യത സംരക്ഷിക്കപ്പെടും.സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനാകില്ലെന്ന് സുപ്രീംകോടതി. ഇതിനോട് അനുബന്ധിച്ച് ആധാര്‍ നിയമത്തിലെ 33(2),57 വകുപ്പുകള്‍ സുപ്രീംകോടതി റദ്ദാക്കി. 57ാം വകുപ്പ് റദ്ദാക്കിയതോടെ സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കാനാവില്ല. ദേശസുരക്ഷ മുന്‍ നിര്‍ത്തി ജോയിന്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന് വിവരം പുറത്ത് വിടാന്‍ അധികാരം നല്‍കുന്ന വകുപ്പായിരുന്നു 33(2).

ആധാറിന്‍റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള 27 ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വ്യക്തമായ സ്വത്വം നല്‍കുന്നുണ്ട് ആധാറെന്നും ഭരണഘടനാപരമായി ആധാര്‍ സാധുവാണെന്നും ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞു.

Loading...