മോളെ, നീ വിയര്‍ക്കുന്നുണ്ട്, അവിടെ റൂമില്‍ എ സി ഇട്ടിട്ടുണ്ട്…സംവിധായകനെതിരെ കൂടുതല്‍ വെളിപ്പെടുത്താലുമായി നടി ശാലു

Loading...

വിജയ് ദേവരക്കൊണ്ടയുടെ നായിക വേഷം വാഗ്ദാനം ചെയ്ത് പ്രമുഖ സംവിധായകന്‍ തന്നോട് കൂടെക്കിടക്കാന്‍ പറഞ്ഞതായി നടി ശാലു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല. പ്രശസ്ത സംവിധായകനാണ് അയാള്‍ എന്ന് മാത്രമാണ് ശാലു പറഞ്ഞത്. ഇപ്പോഴിതാ, കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.

അന്ന് എന്റെ മൂന്നാമത്തെ സിനിമയുടെ റിലീസ് ആയിരുന്നു. കുടുംബത്തോടൊപ്പം സിനിമാ തിയേറ്ററില്‍ ഇരിക്കുമ്പോഴാണ് അയാളുടെ ഫോണ്‍ വരുന്നത്.ഉടന്‍ നേരിട്ട് കാണണം, കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ വിദേശത്തേക്ക് പോകുന്ന തിരിക്കിലായതുകൊണ്ട് ഞാന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോയി. അദ്ദേഹം പറഞ്ഞ വിലാസത്തില്‍ കൃത്യമായി എത്തി. എന്നാല്‍ അകത്തേക്ക് കയറിയപ്പോഴാണ് അത് ഓഫീസ് അല്ലെന്നും വീടാണെന്നും മനസ്സിലായത്. അയാളല്ലാതെ, ഒരാള്‍ പോലും ആ വീട്ടില്‍ ഉണ്ടായിരുന്നില്ല.

സോഫയില്‍ ഇരുന്ന് ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. അദ്ദേഹം മോളെ, നീ വിയര്‍ക്കുന്നുണ്ട്, അവിടെ റൂമില്‍ എ സി ഇട്ടിട്ടുണ്ട്, അവിടെ പോയി ഇരുന്നോളൂ എന്ന് പറഞ്ഞു. എനിക്ക് പേടിയാകാന്‍ തുടങ്ങി. അയാള്‍ക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് മനസ്സിലായി. വളരെ മോശമായാണ് സംസാരിച്ചത്. ചില കാര്യങ്ങള്‍ സിനിമയില്‍ ഉണ്ട്, അതൊക്കെ ചെയ്യണം എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. ഞാന്‍ ഉടന്‍ തന്നെ അവിടെ നിന്നും രക്ഷപ്പെട്ടു. അയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു

ശാലുവിന്റെ വെളിപ്പെടുത്തലിന് ശേഷം നടിയുടെ ഒരു ഡാന്‍സ് വീഡിയോ ലീക്കായിരുന്നു. സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായതോടെ നടി കടുത്ത വിമര്‍ശനവും അസഭ്യവര്‍ഷവുമാണ് നേരിട്ടത്. എന്നാല്‍ ഈ വീഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും തന്റെ ഭാവി ജീവിതത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് നടി പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി സംവദിക്കുമ്പോഴാണ് സംവിധായകനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. അയാള്‍ക്കെതിരെ പരാതിപ്പെടാന്‍ പോകുന്നില്ലെന്നും ചെയ്ത തെറ്റ് ആ സംവിധായകന്‍ സമ്മതിക്കില്ലെന്നും ശാലു പറഞ്ഞു. സിനിമയില്‍ നിന്ന് ആദ്യമായല്ല തനിക്ക് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടാകുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം