സിനിമ സീരിയല്‍ നടി റിയമിക്കയുടെ ആത്മഹത്യയില്‍അന്വേഷണം കാമുകനിലേക്ക്

തമിഴ് സിനിമ സീരിയല്‍ നടി റിയമിക്കയുടെ ആത്മഹത്യയില്‍അന്വേഷണം കാമുകനിലേക്ക് നീളുന്നു. ബുധനാഴ്ച്ച സഹാദരന്റെ ഫ്‌ളാറ്റില്‍ നിന്നാണ് റിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിയയുടെ മരണത്തെ തുടര്‍ന്ന് കാമുകന്‍ ദിനേശിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിനേശുമായുണ്ടായ വഴക്കാണ് റിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പോലീസ്.

ആറുമാസത്തോളമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും
പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ചയ്ക്ക് ശേഷം റിയയെ കണ്ടിട്ടില്ലെന്നാണ് ദിനേശ് പൊലീസിനോട് പറഞ്ഞത്. റിയയെ കാണാനില്ലെന്ന് മനസ്സിലായതോടെ റിയയുടെ സഹോദരന്‍ പ്രകാശിനെയും വിളിച്ച് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടയില്‍ സഹോദരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ തൂങ്ങി മരിച്ച നിലയില്‍ റിയയെ കണ്ടെത്തുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണെന്ന്‌ പൊലീസ് വ്യക്തമാക്കി.

കുന്‍ഡ്രത്തിലെ കുമരിനിക്ക് കൊണ്ടാട്ടം’, ‘അഘോരിയിന്‍ ആട്ടം ആരംഭം ‘എന്നീ ചിത്രങ്ങളില്‍ റിയ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.റിയ ഒരുപാട് മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു, ഇതാണോ ആത്മഹത്യയിലേക്ക് വഴിതെളിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Loading...