നടി നിക്കി ഗല്‍റാണി വിവാഹിതയാവുന്നു; മനസ്സൂ തുറന്ന് നടി

Loading...

തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി വിവാഹിതയാകുന്നു.ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ തന്‍റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

ധമാക്കയിലെ നായകന്‍ അരുണിനൊപ്പം ജെബി ജംഗ്ഷനില്‍ എത്തിയ്യപ്പോഴാണ് നിക്കി തന്‍റെ പ്രണയത്തെ കുറിച്ച്‌ പറഞ്ഞത്. പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന മറുപടിയായിരുന്നു നിക്കി ഗല്‍റാണി നല്‍കിയത്. എവിടെ വെച്ചായിരുന്നു നിങ്ങള്‍ കണ്ടുമുട്ടിയതെന്നായിരുന്നു പിന്നീടുള്ള ചോദ്യം.

കൃത്യമായ മറുപടി പറയാതെ തങ്ങള്‍ കണ്ടുമുട്ടി, അദ്ദേഹം ചെന്നൈയിലാണെന്നുമായിരുന്നു താരം പറഞ്ഞത്. ആരാണ് ആ വ്യക്തിയെന്നതിനെക്കുറിച്ച്‌ മറുപടി നല്‍കിയിരുന്നില്ലെങ്കിലും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും താരം പറയുന്നു. ഉടനെ തന്നെ ഇതേക്കുറിച്ച്‌ എല്ലാവരേയും അറിയിക്കുമെന്നും നടി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം