നടി അമല പോള്‍ വിവാഹിതയായി ? വൈറല്‍ ചിത്രങ്ങള്‍ പുറത്ത്

Loading...

ടി അമല പോള്‍ വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗാണ് വരന്‍.

ഭവ്‌നിന്ദര്‍ ആണ് വിവാഹം നടന്നെന്ന സൂചന നൽകി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങൾ പങ്കുവച്ചത്. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പരമ്പരാഗത രാജസ്ഥാനി വേഷത്തിലാണ് വധൂവരന്മാർ. ആരാധകരും സുഹൃത്തുക്കളുമായ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്. ആടൈ എന്ന സിനിമയുടെ പ്രമോഷനിടെ തന്റെ ഒരു സുഹൃത്തിനെ കുറിച്ച് അമല തുറന്നു പറഞ്ഞിരുന്നു.

എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ഉപേക്ഷിച്ചെന്നും അമല പറഞ്ഞിരുന്നു. എന്നാൽ ആ സുഹൃത്ത് ആരാണെന്ന് അന്നു വെളിപ്പെടുത്തിയിരുന്നില്ല.

അമലയുടെ രണ്ടാം വിവാഹമാണിത് . 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അമലയും തമിഴ് സംവിധായകന്‍ വിജയും വിവാഹിതരായത്.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം