ജൂനിയര്‍ ആര്‍ടിസ്റ്റ് ഹോട്ടല്‍ മുറിയില്‍ വച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചത് മയക്കുമരുന്ന് നല്‍കി…ഗര്‍ഭിണിയായതായും നടി

Loading...

മുംബൈ: ജൂനിയര്‍ ആര്‍ടിസ്റ്റ് ഹോട്ടല്‍ മുറിയില്‍ വച്ച്‌ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ടെലിവിഷന്‍ നടിയുടെ പരാതി. ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പീഡനത്തെ തുടര്‍ന്ന് താന്‍ ഗര്‍ഭിണിയായതായും നടി ആരോപിക്കുന്നു. ഹരിയാനയിലെ യമുനനഗറില്‍ നിന്നുളള ജൂനിയര്‍ ആര്‍ടിസ്റ്റ് ഒളിവിലാണ്. പ്രതിക്ക് വേണ്ടിയുളള തെരച്ചില്‍ പൊലീസ് ആരംഭിച്ചു.

വിവിധ ഷോകളില്‍ പങ്കെടുത്തിട്ടുളള മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നടിയാണ് ജൂനിയര്‍ ആര്‍ടിസ്റ്റിന് എതിരെ ആരോപണവുമായി രംഗത്തുവന്നത്. വിവിധ ഷോകളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുളള ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രതിയുടെ കുടുംബത്തിന് എല്ലാം അറിയാമെന്നും ജൂനിയര്‍ ആര്‍ടിസ്റ്റിന് പിന്തുണ നല്‍കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്നും നടി ആരോപിക്കുന്നു.

ഹോട്ടല്‍ മുറിയില്‍ വച്ചു മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാന്‍ ജൂനിയര്‍ ആര്‍ടിസ്റ്റിനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ഈ ആവശ്യം തളളിയതായി നടി ആരോപിക്കുന്നു. പ്രതി ഒളിവില്‍ പോയതിന് പിന്നാലെയാണ് യുവതി യമുനനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

മുംബൈയില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും തമ്മിലുളള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് മുന്‍പ് പരസ്പരം നല്ല സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് പറയുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം