Categories
Cinema

ചെക്ക്‌ കേസിൽ നടൻ റിസബാവ കീഴടങ്ങി

എറണാകുളം : ചെക്ക്‌ കേസിൽ നടൻ റിസബാവ കീഴടങ്ങി. വ്യാജ ചെക്ക് നൽകിയ കേസിലാണ് റിസബാവ കീഴടങ്ങിയത്. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടൻ കോടതിയിൽ കെട്ടിവച്ചു.

പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാൽ കോടതി പിരിയുന്നത് വരെ കോടതിയിൽ തടവ് ശിക്ഷ അനുഭവിക്കാൻ താരത്തിന് നിർദേശം നൽകി.

read more : നീലേശ്വരത്ത് പതിനാറുകാരി പീഡനത്തിനിരയായ സംഭവം ; ഡോക്ടർക്കെതിരെ കേസ്

വണ്ടിച്ചെക്ക് കേസിൽ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നേരത്തേ കോടതി വിധിച്ചിരുന്നു. അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവച്ചു.

പണം അടയ്‌ക്കേണ്ട അവസാന ദിവസം ഇന്നലെയായിരുന്നു. എന്നാൽ റിസബാബ കോടതിയിൽ ഹാജരായില്ല.

read also : സംസ്ഥാനത്ത് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് ആറ് പേർ

സമയപരിധി അവസാനിച്ചതിനെ തുടർന്ന് റിസബാവയ്‌ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പണം അടച്ചെങ്കിലും കോടതി നിർദേശത്തെ തുടർന്ന് മൂന്ന് മണിവരെ റിസബാവ കോടതിയിൽ നിൽക്കണം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP