ചെന്നൈ : നടൻ രജനികാന്ത് ആരോഗ്യനില ഭേദപ്പെട്ടു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കും.

ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചതായി സഹോദരൻ സത്യനാരായണ വ്യക്തമാക്കി. രജനികാന്തിന്റെ ആരോഗ്യനില കാര്യമായി ഭേദപ്പെട്ടെന്നും സഹോദരൻ പറഞ്ഞു.
ഇതുവരെയുള്ള പരിശോധനാ ഫലങ്ങളിലൊന്നും ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരുടെ സംഘം വീണ്ടും പരിധോധന നടത്തും. ശേഷമായിരിക്കും തീരുമാനം ഉണ്ടാകുക.
ചികിത്സ തുടരുകയാണെന്നും ഇത് വരെ നടത്തിയ പരിശോധനകളിൽ ആശങ്കകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
നിലവിൽ പൂർണ്ണ വിശ്രമമാണ് രജനീകാന്തിന് നിർദ്ദേശിച്ചിട്ടുള്ളത്. സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
News from our Regional Network
RELATED NEWS
English summary: Actor Rajinikanth's health has improved. Actor Rajinikanth, who was admitted to a hospital due to high blood pressure, will leave the hospital this evening.