നടൻ ചെമ്പൻ വിനോദ് വീണ്ടും തമിഴിലേക്ക്

Loading...

നടൻ ചെമ്പൻ വിനോദ് വീണ്ടും തമിഴിലേക്ക്. എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ദർബാറിലൂടെയാണ് ചെമ്പൻ വിനോദ് വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കാനൊരുങ്ങുന്നത്.

സിനിമയിൽ വില്ലൻ വേഷമാവും ചെമ്പൻ അഭിനയിക്കുക. പ്രതീക് ബബ്ബാറാണ് ദര്‍ബാറില്‍ പ്രധാന വില്ലൻ കഥാപാത്രമായി എത്തുന്നത്. പ്രതീക് ബബ്ബാറിന്റെ കൂട്ടാളിയായിട്ടാണ് ചെമ്പൻ വിനോദ് അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഡിസിപി മണിരാജ് പൊലീസ് ഓഫീസറായാണ് രജനികാന്ത് ചിത്രത്തിൽ അഭിനയിക്കുക.നയൻതാരയാണ് രജനിയുടെ നായികാ കഥാപാത്രമാകുന്നത്.

മലയാളി താരം നിവേത രജനികാന്തിന്റെ മകളായി അഭിനയിക്കുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ.

Loading...