കുടുംബത്തിനൊപ്പം യാത്ര നടത്തിയ ആരോഗ്യമന്ത്രിക്ക് എതിരെ നടപടി

Loading...

വെല്ലിംഗ്ടണ്‍: കുടുംബത്തിനൊപ്പം യാത്ര നടത്തിയ സംഭവത്തില്‍   വിവാദങ്ങള്‍ക്കൊടുവിൽ  ആരോഗ്യമന്ത്രി രാജിവച്ചു .            ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലർക്ക്  ആണ് രാജി വച്ചത് .

കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡിനെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രി ഡേവിഡ് ക്ലർക്ക് കുടുംബത്തിനൊപ്പം ബീച്ചിൽ ഉല്ലാസയാത്ര നടത്തിയത് ന്യൂസിലാന്‍റിൽ വലിയ വിവാദമായിരുന്നു.

കൊവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രി തന്നെ മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തിയതാണ് രാജ്യത്തെ ഞെട്ടിച്ചത്.

ഡേവിഡ് ക്ലർക്കിന്‍റെ രാജി പ്രധാനമന്ത്രി ജസീന്ത ആർഡേൻ സ്വീകരിച്ചു.

കഴിഞ്ഞ മാസമാണ് ന്യൂസിലന്‍ഡിനെ കൊവിഡ് മുക്തരാജ്യമായി പ്രഖ്യാപിച്ചത്.

അവസാന കൊവിഡ് രോഗിയും രോഗമുക്തി നേടിയതോടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചാണ് രാജ്യം കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം