അടൂരില്‍ വൈരാ​ഗ്യം തീര്‍ക്കാന്‍ അയല്‍വാസിക്ക് നേര്‍ക്ക് ആസിഡ് ആക്രമണം

Loading...

പത്തനംതിട്ട : അയല്‍വാസിയുടെ ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പള്ളിക്കല്‍ ഇളംപള്ളില്‍ ചക്കന്‍ചിറമലയില്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിനാണ്(25) പരിക്കേറ്റത്.

ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ അയല്‍വാസിയായ ചക്കന്‍ചിറമലയില്‍ വിദ്യാഭവനില്‍ വിശ്വംഭരനെ(44) അടൂര്‍ പൊലീസ് അറസ്റ്റുചെയ്തു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനുമായി കുറച്ചുനാള്‍മുന്‍പ് വഴക്കുണ്ടായിരുന്നു. ഇതിന്റെ വൈരാ​ഗ്യത്തില്‍ അഭിലാഷിന്റെ വീടിനു സമീപത്ത്‌ ഒളിച്ചിരുന്ന വിശ്വംഭരന്‍ കുപ്പിയില്‍ കരുതിയ ആസിഡ് അഭിലാഷിന്റെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു.

മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തും ഗുരുതര പരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം