Categories
crime

അബ്ക്കാരി കേസില്‍ പോലീസില്‍ തന്‍റെ പേര് പറഞ്ഞെന്ന്‍ ആരോപണം ; മധ്യവയസ്കനെ വെട്ടിക്കൊന്നു

ഇടുക്കി: മാങ്കുളത്ത് യുവതിയുടെയും കുട്ടിയുടെയും മുമ്പിൽ മധ്യവയസ്കനെ വെട്ടിക്കൊന്നു . പ്രതി അറസ്റ്റിൽ. മാങ്കുളം ചിക്കണാം കുടിയിൽ പുല്ലാട്ടു വീട്ടിൽ യൂസഫ് മകൻ ഇക്ബാൽ [51] നെയാണ് മൂന്നാർ സിഐ സുമേഷ് സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഞയറാഴ്ച 11 മണിക്കാണ് മുൻ വൈരാഗ്യത്തിൻ്റെ പേരിൽ ഇക്ബാൽ 54കാരനായ ലഷ്മണനെ വെട്ടി ക്കൊലപ്പെടുത്തിയത്.

അബ്കാരി കേസിൽ നേരത്തെ ലക്ഷ്മണനും ഇക്ബാലും ഒളിവിലായിരുന്നു.  ലക്ഷ്മണനാണ് തൻ്റെ പേര് പൊലീസിന് നൽകിയതെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ലക്ഷ്മണനെ കൊലപ്പെടുത്തിയ ശേഷം ഇയാളൊടൊപ്പം താമസിച്ചിരുന്ന യുവതിയേയും ആറു മാസം പ്രായമുള്ള കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണി മുഴക്കി ഭീകരാന്തരീക്ഷമുണ്ടാക്കിയ ഇക്ബാൽ ഒളിവിൽ പോവുകയായിരുന്നു.

മൂന്നാർ സിഐ സുമേഷ് സുധാകരൻ്റെ നേത്യത്വത്തിൽ സമീപത്ത് നടത്തിയ തിരച്ചാലിലാണ് പ്രതിയെ പിടികൂടിയത്.

 

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP