വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ആളെ യുവതി തുരത്തിയത് ഇങ്ങനെ

Loading...

ബീജിംഗ്:  വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി തുരത്തിയത് കൊറോണയെ ആയുധമാക്കി. രാത്രിയില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇയാള്‍ അടുത്തെത്തിയതും യുവതി ശക്തിയായി ചുമക്കാന്‍ തുടങ്ങി. താന്‍ വുഹാനില്‍ നിന്നും എത്തിയതാണെന്നും രോഗം കാരണം വീടിനുള്ളില്‍ ഒറ്റയ്ക്ക് മാറി നില്‍ക്കുകയാണെന്നും യുവതി പറഞ്ഞു. വുഹാന്‍ എന്ന് കേട്ടതോടെ അക്രമി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചൈനയിലെ ജിങ്ഷാനിലാണ് സംഭവം. മോഷണ ലക്ഷ്യത്തോടെയായിരുന്നു അക്രമി വീട്ടില്‍ കയറിയത്. വീട്ടില്‍ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയതോടെ ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു.

കഴുത്തുഞെരിച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി അവര്‍ തുടര്‍ച്ചയായി ചുമക്കുകയായിരുന്നു. പീഡനശ്രമം ഉപേക്ഷിച്ചെങ്കിലും യുവതിയുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ മോഷ്ടിച്ച്‌ കടന്നുകളഞ്ഞ ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം