കണ്ണൂരില്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ അപകടം; ക​ന്യാ​സ്ത്രീ മ​രി​ച്ചു

Loading...

കണ്ണൂര്‍: ചെ​റു​കു​ന്ന് പ​ള്ളി​ച്ചാ​ലി​ല്‍ കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ ക​ന്യാ​സ്ത്രീ മ​രി​ച്ചു. അപകടത്തില്‍ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. മും​ബൈ​ മ​ദ​ര്‍​ തെ​രേ​സ​ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ഭാം​ഗം കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് ചാ​മ​ല പു​ര​യി​ട​ത്തി​ല്‍ സി​സ്റ്റ​ര്‍ സു​ഭാ​ഷി എം​സി(72)യാ​ണ് മ​രി​ച്ച​ത്. മും​ബൈ​യി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ​ ദി​വ​സ​മാ​ണ് സി​സ്റ്റ​ര്‍ നാ​ട്ടി​ലെ​ത്തി​യ​ത്.

സി​സ്റ്റ​റി​ന്‍റെ സഹോദരി ലീ​ലാ​മ്മ​യു​ടെ മ​ക​ന്‍ ഡ​ല്‍​ഹി പോ​ലീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ഡോ​ണ്‍ ബോ​സ്കോ (55), ഭാ​ര്യ ഷൈ​ല​മ്മ (47), മ​ക​ന്‍ ഷി​ബി​ന്‍ (26) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇ​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കോ​ട്ട​യ​ത്തു​നി​ന്നും മം​ഗ​ലാ​പു​ര​ത്തേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. കാ​സ​ര്‍​ഗോ​ഡ് നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് പോ​യ മറ്റൊരു കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം