മദ്യലഹരിയില്‍ അമിത വേഗത്തില്‍ ബൈക്കിലെത്തിയ യുവാക്കള്‍ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു

Loading...

കൊല്ലം: ചിന്നക്കടയില്‍ മദ്യലഹരിയില്‍ അമിതവേഗതയില്‍ ബൈക്കിലെത്തിയ യുവാക്കള്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പ്രശാന്ത് പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കിലുണ്ടായിരുന്ന സനലിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓടിച്ച വിന്‍സന്റ് സാരമായ പരിക്കുകളോടെ പോലീസ് കാവലില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം