കമലഹാസന്റെ ഇന്ത്യന്‍ 2 ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം ; മൂന്നു പേര്‍ മരിച്ചു

Loading...

ചെന്നൈ : ശങ്കര്‍ സംവിധാനം ചെയ്ത് കമൽഹാസന്‍ നായകനാകുന്ന ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ അപകടം. അപകടത്തിൽ സാങ്കേതിക പ്രവർത്തകരായ മൂന്ന് പേർ മരിച്ചു. പൂനമല്ലിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് അപകടം നടന്നത്.

സൈറ്റിൽ ക്രെയിൻ മറിഞ്ഞ് വീണാണ് അപകടമുണ്ടായത്. അപകട സമയത്ത് നടൻ കമൽഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പത്ത് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. ക്രെയിൻ മറിഞ്ഞ് വീണ് അതിനടിയിൽ പെട്ടാണ് മൂന്ന് പേർക്ക് ജീവൻ നഷ്ടമായത്. ഇതില്‍ രണ്ട് പേര്‍ ശങ്കറിന്‍റെ സഹസംവിധായകരാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം