Categories
Thiruvananthapuram

മഅദനി ആശുപത്രിയില്‍ : ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഉയര്‍ന്ന രക്തസമ്മര്‍ദവും മൂലം അവശനിലയിലായതിനെ തുടര്‍ന്നാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മകന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഫെയ്സ്ബുക്ക് കുറിപ്പ്

പ്രിയ സഹോദരങ്ങളെ,
മഅ്ദനി ഉസ്താദിന്റെ മകനാണ് ഈ കുറിപ്പ് എഴുതുന്നത്.
വാപ്പിച്ചിക്ക് ഇന്നലെ രാവിലെ മുതല്‍ അതിശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഒപ്പം ബി.പി യും വളരെ കൂടുതല്‍ ആണ്. ആരോഗ്യവസ്ഥ വളരെ ബുദ്ധിമുട്ടിലായതിനെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു…

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP